Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
പരസ്പര വിശ്വാസത്തിന് ചില വഴികള്‍

മനസ് തുറന്നുള്ള സംസാരം പല പ്രശ്നങ്ങളും വളരെ എളുപ്പത്തില്‍ പരിഹരിക്കും. തെറ്റിദ്ധാരണകള്‍ മാറ്റാനും വരാതിരിക്കാനും സഹായിക്കും. പ്രശ്നങ്ങള്‍ തുറന്നു പറയുന്നത് പരിഹാരം എളുപ്പമാക്കുകയും ചെയ്യും. രണ്ടു വ്യക്തികളുടെ മനസുകള്‍ തമ്മിലടുക്കും. പരസ്പര വിശ്വാസമുണ്ടാക്കുന്ന വഴികളാണ് ഇവയെല്ലാം.
വിശ്വാസവും ക്ഷമയും തമ്മിലും ബന്ധമുണ്ട്. തെറ്റുകള്‍ പൊറുക്കാനും ക്ഷമിക്കാനുമുള്ള കഴിവ് ഇരുഭാഗത്തു നിന്നുമുണ്ടാകണം. ആരും എല്ലാം തികഞ്ഞവരല്ലെന്ന ബോധ്യം മനസിലുണ്ടാകുക. എല്ലാ കുറവുകളോടും കൂടി ഒരാളെ അംഗീകരിക്കുമ്പോഴാണ് ആ സ്നേഹം സത്യമാകൂ.
ഇരുവര്‍ക്കുമുണ്ടാകും ചിലപ്പോള്‍ ഒരു ഭൂതകാലം. ഇക്കാര്യങ്ങള്‍ ചികഞ്ഞെടുത്ത് അസ്വസ്ഥത സൃഷ്ടിക്കാതിരിക്കുക. ഭൂതകാലമല്ലാ, വര്‍ത്തമാന കാലമാണ് പ്രധാനം എന്ന് ഓര്മ വേണം.
ഏതു ബന്ധമാണെങ്കിലും വിശ്വാസം വളര്‍ന്നുവരാന്‍ സമയം വേണം. പങ്കാളികളും പരസ്പരം ഈ സമയം അനുവദിക്കുക. വിവാഹം കഴിഞ്ഞ് തുടക്കത്തില്‍ തന്നെ അവന്, അല്ലെങ്കില്‍ അവള് എല്ലാ തരത്തിലും യോജിച്ചു പോകണമെന്ന് വാശി പിടിക്കരുത്. സമയവും സാവകാശവും നല്കിയാല് എ്ല്ലാം ശരിയാകും.
എത്ര അടുപ്പമുള്ളവരാണെങ്കിലും സ്വകാര്യമായ കാര്യങ്ങള്‍ ആര്‍ക്കുമുണ്ടാകും. സ്വകാര്യതയെ ബഹുമാനിക്കുക, സ്വകാര്യത നല്‍കുക. ഇത്തരം കാര്യങ്ങള്‍ വിശ്വാസവും സ്നേഹവും ഊട്ടിയുറപ്പിക്കും.
മിക്കവാറും തങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നു മാത്രം കാര്യങ്ങള്‍ കാണുന്ന സ്വഭാവമായിരിക്കും പലര്‍ക്കും. ഇത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. ഒരു പ്രശ്നം വരുമ്പോള്‍ മറുഭാഗത്തു നിന്നു കൂടി കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക.



Click it and Unblock the Notifications
