Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
പാഠം ഒന്ന്, ആളാകെ മാറിപ്പോയി

ഓരോ വര്‍ഷവും വിവാഹം പുതിയ പാഠങ്ങള്‍ പഠിപ്പിക്കും. പ്രത്യേകിച്ച് ഒന്നാം വിവാഹവാര്‍ഷികം പരസ്പരം മനസിലാക്കുന്നതിനുള്ള സമയം ഏറെ നല്കിയിട്ടുമുണ്ടാകും. വിവാഹത്തിന്റെ ഒന്നാം വര്‍ഷം ധാരാളം ടെന്‍ഷനുകള്‍ നിറഞ്ഞതാണെന്നാണ് ഇതെക്കുറിച്ചു പഠിച്ചിട്ടുള്ളവര്‍ കണ്ടെത്തിയിരിക്കുന്നത്.
വിവാഹത്തിനു മുന്‍പു കാണുന്നവരായിരിക്കില്ല, ചിലപ്പോള്‍ വിവാഹം കഴിഞ്ഞാല്‍. ഇവനെത്ര, അല്ലെങ്കില്‍ ഇവളെത്ര മാറി എന്ന് പരസ്പരം അദ്ഭുതപ്പെടുന്നുമുണ്ടാകും.
പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹം കഴിഞ്ഞാല്‍ സ്ത്രീ മാറുമെന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ കുറവായിരിക്കും. ഉള്ള കുറ്റങ്ങളോടും ഗുണങ്ങളോടും കൂടി ഭാര്യയെ സ്നേഹിക്കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യും. കല്യാണം കഴിഞ്ഞാല്‍ ശരിയാകും എന്ന് സ്ത്രീകളുടെ കാര്യത്തില്‍ അധികമാരും പറയാറുമില്ല.
എന്നാല്‍ സ്ത്രീകളുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. വിവാഹത്തോടെ പുരുഷനെ മാറ്റിയെടുക്കാമെന്ന് മനക്കണക്ക് കൂട്ടുന്നവരുമുണ്ട്. പുരുഷനെ മാറ്റിയെടുത്ത് തങ്ങളുടെ വഴിക്ക് കൊണ്ടുവരാമെന്ന് ആത്മവിശ്വാസത്തോടെയാണ് അവര്‍ വിവാഹത്തിലേക്ക് കടക്കുന്നതും. ഇത് ചിലരുടെ കാര്യത്തില്‍ ശരിയാകും. ചിലരുടെ കാര്യത്തിലാകട്ടെ, വെറും മനക്കണക്കു മാത്രമായി തുടരുകയും ചെയ്യും.
ഇക്കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ ഇരുവരുടേയും ഭാഗം പറയേണ്ടതുണ്ട്. വിവാഹത്തോടെ സ്ത്രീയും പുരുഷനും മാറുന്നുണ്ട്. ഇരുവര്‍ക്കും പൊതുവെ പക്വതയും ഉത്തരവാദിത്വവും കൂടുകയും ചെയ്യും.
വിവാഹത്തിന്റെ വര്ഷങ്ങളെത്രയാണെങ്കിലും പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് ദാമ്പത്യഭദ്രതയ്ക്ക് വഴി വയ്ക്കുന്നത്. ഇവ രണ്ടുമാണ് മരണം വരെ ഒരുമിച്ചു കഴിയാനും വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയും മുന്‍പേ പിരിയാനും വഴിയൊരുക്കുന്ന അടിസ്ഥാന കാര്യങ്ങളും.



Click it and Unblock the Notifications
