Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സന്തോഷകരമായ ദാമ്പത്യമാണെങ്കില്‍..

ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പങ്കിടുന്ന അവസരങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഭക്ഷണം ഒരുമിച്ചിരുന്നു കഴിയ്ക്കുന്നതില്‍. ഇരുവരും ഒരുമിച്ചിരുന്നു കഴിയ്ക്കുന്നത് ദാമ്പത്യത്തെ ഉറപ്പിനെയും പങ്കുവയ്ക്കലിനേയുമാണ് കാണിക്കുന്നത്. ഭാര്യ ടിവിക്കു മുന്നിലും ഭര്‍ത്താവ് കമ്പ്യൂട്ടറിനു മുന്നിലും ഇരുന്ന് ഭക്ഷണം കഴിയ്കുന്നതില് എന്താണ് സന്തോഷം.
മൊബൈല്‍ ഫോണിന്റെ ഇക്കാലത്ത് പരസ്പരം ഫോണ്‍ ചെയ്യുന്നതും നല്ല ദാമ്പത്യലക്ഷണമായി കാണാ. അല്പം വൈകിയാല്‍ വിളിച്ചു ചോദിക്കുന്നത്, അല്ലെങ്കില്‍ വിളിച്ചു പറയുന്നത് ദാമ്പത്യത്തിന്റെ കെട്ടുറപ്പിനെയാണ് കാണിക്കുന്നത്.
ഇരുവര്‍ക്കും സുഹൃത്തുക്കളും കാണും. ഇവരുമായി സമയം പങ്കിടുമ്പോഴോ സംസാരിക്കുമ്പോഴോ അലോസരം തോന്നാതിരിക്കുന്നതും പരസ്പരം അംഗീകരിക്കാനുള്ള മനസിനേയും ഒത്തൊരുമയുള്ള ദാമ്പത്യത്തേയുമാണ് കാണിക്കുന്നത്.
വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും പരസ്പരം അഭിപ്രായം ചോദിക്കുന്നതും പറയുന്നതും സന്തോഷകരമായ ദാമ്പത്യത്തിന്റെ ലക്ഷണമാണ്. തീരുമാനങ്ങളെടുക്കുമ്പോളും പരസ്പമുള്ള ഇത്തരം ഒത്തൊരുമ ദാമ്പത്യം മനോഹരമാക്കും.
പരസ്പരമുള്ള കുറവുകളും കുറ്റങ്ങളും ചൂണ്ടിക്കാണിച്ചു കൊടുക്കാനും പറയാനും കഴിയണം. നല്ല പങ്കാളികളാണെന്നുള്ളതിന് ഇതും ഒരു തെളിവാണ്.
നല്ല ദാമ്പത്യത്തിന് വഴക്കുകളും അത്യാവശ്യം, തെറ്റിദ്ധരിക്കേണ്ട, സൗന്ദര്യപ്പിണക്കത്തെ പറ്റിയാണ് പറയുന്നത്. ചെറിയ വഴക്കുകള്‍ ദാമ്പത്യബന്ധത്തിന്റെ ഉറപ്പും സ്നേഹവും കൂട്ടുമെന്നത് അടിവരയിട്ടു പറയേണ്ട യാഥാര്‍ത്ഥ്യം കൂടിയാണ്.
ഇനി തീരുമാനിക്കാം, നിങ്ങള്‍ ഹാപ്പ്ലി മ്യാരിഡ് ആണോ അല്ലയോ എന്ന്.



Click it and Unblock the Notifications
