Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
നിങ്ങള്‍ ഭാര്യയെ സ്നേഹിക്കുന്നുണ്ടോ?

മറ്റൊരു സ്ത്രീയുമായി ഭാര്യയെ താരതമ്യപ്പെടുത്താതിരിക്കുക. അത് നിങ്ങളുടെ അമ്മയോ പെങ്ങളോ ആയിട്ടാണെങ്കില്‍ പോലും. ഇത്തരം താരതമ്യപ്പെടുത്തലുകള്‍ സ്ത്രീകള്‍ പൊതുവെ ഇഷ്ടപ്പെടില്ല. ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്ന് തിരിച്ചറിയുക.
സൗഹൃദങ്ങളെ തുറന്ന മനസോടെ കാണാന്‍ കഴിയാത്തയാളാണ് ഭാര്യയെങ്കില്‍ ഓഫീസിലെ സ്ത്രീകളായ ചങ്ങാതിമാരെക്കുറിച്ചോ ജോലിക്കാരെക്കുറിച്ചോ പറയാതിരിക്കുകയാണ് നല്ലത്. വെറുതെ സംശയത്തിനിട നല്‍കേണ്ടതില്ലല്ലോ. അറിയാന്‍ താല്പര്യം കാണിച്ചാല്‍ മാത്രം ഇവരെക്കുറിച്ച് മിതമായ ഭാഷയില്‍ പറയാം.
ജോലി കഴിഞ്ഞ് വീട്ടില്‍ വന്നു കയറിയാലുടന്‍ കുറ്റങ്ങള്‍ കണ്ടുപിടിച്ച് പറയാതിരിക്കുക. വീടു വൃത്തിയായിട്ടില്ല, പേപ്പര്‍ അവിടെയിവിടെ വീണു കിടക്കുന്നു തുടങ്ങിയ കുറ്റപ്പെടുത്തലുകള്‍ വേണ്ട്. ഇത് പിന്നീടെപ്പോഴെങ്കിലും പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നതാണ് നല്ലത്.
ഭാര്യയുടെ പാചകത്തെ കുറ്റം പറയരുത്. പ്രത്യേകിച്ച് മറ്റുള്ളവരുടെ മുന്നില്‍. ഇത് ഭാര്യയെ അപമാനിക്കുന്നതിന് തുല്യമാകും. പ്രശ്നങ്ങളുണ്ടെങ്കില്‍ ഇരുവരും തനിച്ചാകുമ്പോള്‍ നല്ല രീതിയില്‍ പറയാം.
പരസ്പരം വഴക്കുണ്ടാകുമ്പോള്‍ ഭാര്യയുടെ മാതാപിതാക്കളെ പഴി ചാരാതിരിക്കുക. ഇത് അവര്‍ ഒരിക്കലും സഹിച്ചെന്നു വരില്ല. ബന്ധം എന്നത് എല്ലാവര്ക്കും വലുതാണ്. എന്തെങ്കിലും കുറ്റത്തിന് മറ്റുള്ളവരെ പഴി ചാരുന്നത് നല്ല ശീലവുമല്ല.



Click it and Unblock the Notifications
