Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
എന്തേ എന്നെ മനസിലാകുന്നില്ലാ..

മനസിലാക്കുന്നതിനും സ്ത്രീ പുരുഷ ശാസ്ത്രമുണ്ടെന്നതാണ് വാസ്തവം. ഇതിലും ചില പൊതുതത്വങ്ങളുണ്ട്. പറയാതെ കാര്യങ്ങള്‍ മനസിലാക്കുമ്പോഴായിരിക്കും കൂടുതല്‍ അടുപ്പം തോന്നുന്നതും.
പുരുഷനെ പറ്റി സ്ത്രീയും സ്ത്രീയെ പറ്റി പുരുഷനും മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പറയാതെ അറിയേണ്ടവ. ലേഡീസ് ഫസ്റ്റ് എന്ന പ്രമാണത്തിന് അടിവരയിട്ട് സ്ത്രീ ആഗ്രഹിക്കുന്ന, പറയാതെ തന്നെ പുരുഷന് മനസിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചാവട്ടെ, ആദ്യം.
സംസാരിക്കുമ്പോള്‍ പറയുക മാത്രമല്ലാ, പരസ്പരം കേള്‍ക്കുകയും വേണം. ഇക്കാര്യത്തില്‍ സ്ത്രീ അല്പം സ്വാര്ത്ഥയാണെന്നു വേണമെങ്കില്‍ പറയാം. കേള്‍ക്കുന്നതിനേക്കാള്‍, താന്‍ പറയുന്നത് തന്റെ പങ്കാളി കേള്‍ക്കണമെന്നാണ് അവള് കൂടുതല്‍ ആഗ്രഹിക്കുക.
പങ്കാളിയുടെ തിരക്ക് പല സ്ത്രീകളെയും അലോസരപ്പെടുത്തും. ഓഫീസിലെ ജോലി വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ പ്രത്യേകിച്ചും. തനിക്കായി മാത്രം തന്റെ പങ്കാളി അല്പം സമയം കണ്ടെത്തണമെന്നത് അവരുടെ ഒരു ആഗ്രഹം. ഇതു തുറന്നു പറഞ്ഞില്ലെന്നു വരും.
തനിക്കും തന്റെ അഭിപ്രായങ്ങള്‍ക്കും വില ലഭിക്കണമെന്ന് ഒരു സ്ത്രീ ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. തന്റെ വ്യക്തിത്വം പുരുഷന് അംഗീകരിക്കണമെന്നും അവള് ആഗ്രഹിക്കും. ഇത് പുരുഷന് മനസിലാക്കിയാല്‍ നന്ന്.
ചില പുരുഷന്മാരുണ്ട്, തങ്ങള്‍ ഇഷ്ടപ്പെട്ട രീതിയില്‍ തന്നെ പങ്കാളി വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍, നിര്‍ബന്ധം പിടിക്കുന്നവര്‍. മാന്യമായ ഏതു വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് പുരുഷന് മനസിലാക്കണമെന്ന് അവള് ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകുമോ.
സെക്സിന്റെ കാര്യത്തില്‍ പുരുഷന്മാര് സ്വാര്ഥരാകുമെന്ന് പല സ്ത്രീകളും പൊതുവെ പരാതിപ്പെടാറുണ്ട്. ആഗ്രഹനിവര്‍ത്തിക്കുള്ള കേവല ഉപകരണമല്ലാ താനെന്ന് പുരുഷന് തിരിച്ചറിയണമെന്ന് ഭാഷ്യം.



Click it and Unblock the Notifications
