Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഗേള്‍ഫ്രണ്ടിനെ വിശ്വസിക്കൂ

പ്രണയത്തില്‍ വരുമ്പോള്‍ വിശ്വാസത്തിന് സ്ഥാനമേറുന്നു. കാരണം എളുപ്പം തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധിക്കുന്ന ബന്ധമാണിതെന്നതു തന്നെ കാരണം. വിശ്വസിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇത് സാധിക്കാത്തവരുമുണ്ട്. നിങ്ങളുടെ കാമുകിയെ വിശ്വസിക്കാനുള്ള കാരണങ്ങളും സ്വയം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.
പരസ്പര വിശ്വാസത്തിന് പരസ്പരം മനസിലാക്കുന്നതും പ്രധാനം. ഇതിനുള്ള നല്ലൊരു മാര്‍ഗം ആശയവിനിമയം തന്നെയാണ്. എന്തു കാര്യങ്ങളും പരസ്പരം സംസാരിക്കാനുള്ളത്ര അടുപ്പം വളര്‍ത്തിയെടുക്കുക. ആശയവിനിമയത്തിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഗേള്‍ഫ്രണ്ടിനെ മനസിലാക്കാനാവും. അവളുടെ മനസ് അറിയാനാകും.
പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കും വിശ്വാസക്കുറവിനും ഇടയാക്കുന്നത് സ്വന്തം കണ്ണില്‍ക്കൂടി മാത്രം കാര്യങ്ങള്‍ കാണുമ്പോഴാണ്. മറുഭാഗത്തു നിന്നും ചിന്തിക്കാന്‍ ശ്രമിക്കുക. ശരി തെറ്റുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാകും.
ഒരാള്‍ മറ്റൊരാളിന്റെ ജീവിതത്തിന്റെ ഭാഗമാകുക. ഒരാളുടെ പ്രശ്നം തന്റേതായി കരുതുക. പരിഹാരം കണ്ടെത്താന്‍ ഒരുമിച്ചുതന്നെ ശ്രമിക്കുക.
കാമുകിയുടെ കഴിഞ്ഞകാല കഥകള്‍ ചികഞ്ഞെടുക്കാതിരിക്കുക. ഭൂതകാലം കഴിഞ്ഞുപോയി. വര്‍ത്തമാന കാലത്തിന് പ്രാധാന്യം നല്‍കുക. കഥകള്‍ ചികഞ്ഞെടുക്കാന്‍ നോക്കുന്നത് വിശ്വാസം തകര്‍ക്കും. ഇതുവഴി ബന്ധത്തെയും.
ഇത്തരം അടിസ്ഥാനകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിശ്വാസിക്കുവാന്‍ മാത്രമല്ലാ, വിശ്വാസം പിടിച്ചു പറ്റാനും എളുപ്പം തന്നെ.



Click it and Unblock the Notifications
