Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന് എളുപ്പം തെറ്റിദ്ധരിക്കപ്പെടും

സ്ത്രീയുടെയും പുരുഷന്റെയും അടിസ്ഥാന സ്വാഭാവങ്ങള്‍ തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഇത്തരം തെറ്റിദ്ധാരണകള്‍ക്കുള്ള പ്രധാന കാരണം. ഒരോരുത്തരും അവരുടേതായ കാഴ്ചപ്പാടിലാണ് ഒരോ കാര്യങ്ങള്‍ കാണുന്നതും വിലയിരുത്തുകയും ചെയ്യുന്നത്.
സ്ത്രീയുടെ അത്രയും വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള കഴിവ് പുരുഷന് കുറവാണ്. ഇത് സ്ത്രീകളില്‍ പുരുഷനെ പറ്റി തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ പ്രധാന കാരണമാകും. ഉദാഹരണത്തിന് സ്നേഹം പുറമെ പ്രകടിപ്പിക്കാനറിയാത്ത പുരുഷന്മാരുണ്ട്. ഇത് സ്നേഹമില്ലാത്തയാള്‍ എന്ന ധാരണയായിരിക്കും സ്ത്രീയിലുണ്ടാക്കുക.
പ്രതീക്ഷകള്‍ പലപ്പോഴും വില്ലനാകാറുണ്ട്. പ്രതീക്ഷിച്ച് നിരാശപ്പെടുന്നവരില് സ്ത്രീകളാണ് മുന്‍പന്തിയില്‍. ആഗ്രഹിച്ച വാക്കോ പ്രവൃത്തിയോ പുരുഷനില്‍ നിന്നുണ്ടാകാതാകുമ്പോള് അയാളെ പാടെ തെറ്റിദ്ധരിച്ചു കളയും ചിലര്‍.
സംസാരിക്കില്ല എന്ന പരാതി ആണുങ്ങളെക്കുറിച്ച് സ്ത്രീകള്‍ പൊതുവെ പറയുന്നതാണ്. ഇത് സ്നേഹമില്ലാത്തവന്, മൂരാച്ചി തുടങ്ങിയ ധാരണങ്ങള്ക്കു വഴി വയ്ക്കും. പുരുഷന്മാര് പൊതുവെ ഗൗരവപ്രകൃതക്കാരാണെന്ന കാര്യമൊന്നും സ്ത്രീകള്‍ ഓര്‍ത്തെന്നു വരില്ല. കാര്യങ്ങള്‍ തുറന്നു പറയാത്തത് പലപ്പോഴും സ്ത്രീകളുടെ കണ്ണില്‍ പുരുഷനെ തെറ്റുകാരനാക്കും.
തെറ്റിദ്ധാരണകളുണ്ടാക്കുന്ന പുകില് ചില്ലറയൊന്നുമല്ല. ഇതൊഴിവാക്കാന്‍ മനസു തുറന്നുള്ള സംസാരമാണ് പ്രധാനമെന്നോര്‍ക്കുക.



Click it and Unblock the Notifications
