Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബോയ്ഫ്രണ്ടിന് അസൂയയോ?

എല്ലാ കാര്യങ്ങളിലും വിശാലമനസ്കത കാണിക്കുന്ന ചില പുരുഷന്മാരെങ്കിലും കാമുകിയുടെ കാര്യത്തില്‍ സ്വാര്ത്ഥരാകുന്നതു കാണാം. പ്രത്യേകിച്ച് ആണ്‍സുഹൃത്തുക്കളോടുള്ള അടുപ്പത്തിന്റെ പേരില്‍. സ്നേഹക്കൂടുതല് കൊണ്ടാണ് ഇതെന്ന വിശദീകരണവും നല്‍കും. ഇത്തരം അസൂയരാമന്മാരെ നിലയ്ക്കു നിര്‍ത്താനുള്ള ചില വഴികളിതാ.
ആദ്യമായി വേണ്ടത് അസൂയക്കു പുറകിലുള്ള കാരണം കണ്ടെത്തുകയാണ്. മറ്റു സുഹൃത്തുക്കളുമായുള്ള അടുപ്പമാണ് ഇതിന് കാരണമെങ്കില്‍ ഇത് സൗഹൃദം മാത്രമാണെന്ന് പറഞ്ഞു മനസിലാക്കാന്‍ സാധിക്കണം. നിങ്ങളുടെ ബോയ്ഫ്രണ്ട് നിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന തോന്നല്‍ ഒരുമാതിരി പ്രശ്നങ്ങളെല്ലാം പരിഹരിക്കും.
ബോയ്ഫ്രണ്ടിന് വേണ്ടി സൗഹൃദങ്ങള്‍ ഉപേക്ഷിക്കാന്‍ മനസു കാണിക്കുന്നവരാണെങ്കില്‍ ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കപ്പെടുകയും ചെയ്യും.
നിങ്ങളുടെ പ്രവൃത്തികളേതെങ്കിലുമാണ് അസൂയക്കു പുറകിലെങ്കില്‍ അതെന്താണെന്നു കണ്ടെത്താനും പരിഹാരം കണ്ടുപിടിക്കാനും ശ്രമിക്കണം.
ഇത്തരം അവസ്ഥകളില്‍ ദേഷ്യപ്പെടുന്നതിന് പകരം ക്ഷമയോടെ കാര്യങ്ങള്‍ പറഞ്ഞ് ബോയ്ഫ്രണ്ടിന് മനസിലാക്കിക്കൊടുക്കാന്‍ സാധിക്കണം.
തീരെ പൊരുത്തപ്പെടാത്ത കാര്യങ്ങളാണെങ്കില്‍ നല്ല രീതിയില്‍ ബന്ധം പറഞ്ഞവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കിലിത് ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.



Click it and Unblock the Notifications
