Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
ഗേള്‍ഫ്രണ്ടിനോട് സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണം

ഗേള്‍ഫ്രണ്ടിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ കഠിനമായി വഴക്കു പറയാന്‍ നില്‍ക്കേണ്ട, ഇത് പലപ്പോഴും കണ്ണുനീരിലായിരിക്കും അവസാനിക്കുക. കരച്ചില് ചിലപ്പോള്‍ പിണങ്ങിപ്പോകുന്നതിലും കലാശിക്കും. കാരണം സ്ത്രീകള്‍ ഇമോഷണലാകാന്‍ എളുപ്പമാണ്. കരുതലോടെയുള്ള ഉപദേശമാണ് ഇക്കാര്യത്തില്‍ ഫലം കാണുക.
സ്ത്രീയുടെ മുന്നില്‍ താന്‍ കാശുകാരനാണ് എന്ന നാട്യം വേണ്ട. ഇത് പലപ്പോഴും വെറുപ്പു സമ്പാദിക്കാനേ ഉപകരിക്കൂ. മാത്രമല്ലാ, നിങ്ങളുടെ പണം കണ്ട് പുറകെ വരുന്ന ഗേള്‍ഫ്രണ്ടിനെ ആവശ്യമുണ്ടോയെന്നു ചിന്തിക്കുക.
പങ്കാളിയുടെ പഴയ ബന്ധങ്ങളെപ്പറ്റി സംസാരിക്കാതിരിക്കുന്നതായിരിക്കും ഇരുകൂട്ടര്‍ക്കും നല്ലത്. ആവശ്യമില്ലാത്ത സംശയങ്ങള്‍ക്കും വഴക്കുകള്‍ക്കും ഇത് വഴി വയ്ക്കും.
ഹോര്‍മോണ്‍ വ്യതിയാനങ്ങളും ചില പെണ്‍കുട്ടികളില്‍ വൈകാരികക്ഷോഭമുണ്ടാക്കും. ഇക്കാര്യം മനസിലായാലും അവരോട് നേരിട്ടു പറയാതിരിക്കുകയാണ് നല്ലത്. ഈ സാഹചര്യം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണം.
പൊതുവെ മേക്കപ്പും അലങ്കാരങ്ങളും ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ഇത് ഉപയോഗിക്കരുതെന്നു പറയുകയും മേക്കപ്പ് നല്ലതല്ലെന്ന രീതിയിലുള്ള പരിഹാസ സംസാരം ഒഴിവാക്കുകയും ചെയ്യുക.
ഗേള്ഫ്രണ്ടിന് ബുദ്ധിയില്ലാ, അറിവില്ലെന്ന മട്ടിലുള്ള സംസാരവും വേണ്ട.
ഇരുകൂട്ടരും സംസാരിക്കുമ്പോള്‍ പൊതുവായി താല്പര്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുക. സ്ത്രീകളോട് പൊതുവെ അവര്‍ക്ക് താല്പര്യം കുറഞ്ഞ വിഷയങ്ങള്‍ സംസാരിക്കാതിരിക്കുകയായിരിക്കും നല്ലത്. നിങ്ങളൊരു ബോറന് എന്ന ചിന്തയുണ്ടാകും.
ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കൂ. അല്ലെങ്കില്‍ ഗേള്‍ഫ്രണ്ട് അവളുടെ പാട്ടിനു പോകും.



Click it and Unblock the Notifications
