Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീയുടെ കണ്ണില്‍ മര്യാദക്കാരനാകാം

ശ്രദ്ധ ചില ചെറിയ കാര്യങ്ങളില്‍ നിന്നും തുടങ്ങണം. ഒരു സ്ത്രീ കൂടെയുണ്ടെങ്കില്‍, അത് യാത്ര ചെയ്യുമ്പോഴാണെങ്കിലും പുറത്തു പോയി ഭക്ഷണം കഴിയ്ക്കുമ്പോഴാണെങ്കിലും മുന്‍ഗണന അവള്‍ക്കാകണം. സ്ത്രീക്കു വേണ്ടി വാതില്‍ തുറന്നു കൊടുക്കുക, അവള് ഇരുന്ന ശേഷം ഇരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ മതി, എത്ര മാന്യന് എന്ന തോന്നല്‍ സ്ത്രീക്കുണ്ടാകും.
പാര്‍ട്ടിയിലാണെങ്കിലും ഒറ്റയ്ക്കാണെങ്കിലും അനാവശ്യമായ സംസാരമോ ചേഷ്ടകളോ പെരുമാറ്റമോ സ്ത്രീകളോടെടുക്കരുത്. അവസരം മുതലെടുക്കുന്നവര്‍ എന്ന തോന്നല്‍ ഒരുക്കലും ഒരു സ്ത്രീയുടെ മനസില്‍ ഉണ്ടാക്കരുത്. മാത്രമല്ലാ, നിങ്ങളുടെ കൂടെ വരുന്ന സ്ത്രീയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങള്‍ പുരുഷന് സ്ത്രീയുടെ മനസില്‍ ജെന്റില്മാന് ഇമേജ് ഉണ്ടാക്കുകയും ചെയ്യും.
സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷനോട് സ്ത്രീക്കും ബഹുമാനമുണ്ടാകും. മാത്രമല്ലാ, സ്ത്രീകളോടുള്ള ബഹുമാനം ഏതു സമൂഹത്തിനും നല്ലൊരു മര്യാദയായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ, നിങ്ങള്‍ക്കും സ്ത്രീയുടെ കണ്ണില്‍ ജെന്റില്മാനാകാം.



Click it and Unblock the Notifications
