Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍

നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ പറ്റി ആദ്യമേ വിവരങ്ങള്‍ അറിഞ്ഞു വയ്ക്കുന്നത് നല്ലതായിരിക്കും. ആശയക്കുഴപ്പം ഒഴിവാക്കാനുള്ള പ്രധാന വഴിയാണിത്. ആകാവുന്നത്ര കാര്യങ്ങള്‍ അറിഞ്ഞു വയ്ക്കണം.
പെണ്‍കുട്ടിക്ക് താല്പര്യമുള്ള വിഷയങ്ങള്‍ എന്തെന്നു കണ്ടെത്തുക. ഇതേക്കുറിച്ച് സംസാരിക്കുന്നത് പെണ്‍കുട്ടിക്കും താല്പര്യമായിരിക്കും.
സംസാരത്തിലും നോട്ടത്തിലും പെരുമാറ്റത്തിലും മാന്യത പുലര്‍ത്തുക. അല്ലെങ്കില്‍ ആദ്യമേ നിങ്ങളോട് പെണ്‍കുട്ടിക്ക് വെറുപ്പു തോന്നാന്‍ കാരണമാകും. സംസാരത്തിലും പെരുമാറ്റത്തിലും കൃത്രിമത്വം ഒഴിവാക്കണം. കൂടുതല്‍ മിടുക്കനാകാന്‍ അഭിനയിക്കേണ്ടെന്ന് അര്‍ത്ഥം.
മിതമായ സംസാരമായിരിക്കും കൂടുതല്‍ നല്ലത്. പറയാന്‍ വേണ്ടി എന്തെങ്കിലും പറയാതെ അര്‍ത്ഥമുള്ള സംസാരം മാത്രമെ പാടുള്ളൂ. വെറുതേ അതുമിതും സംസാരിക്കുന്നത് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കുറയാന്‍ ഇട വരുത്തും. പെണ്‍കുട്ടിക്ക് അല്പമെങ്കിലും സൗഹൃദം തോന്നുന്നതു വരെ മനസിലെ ഇഷ്ടം തുറന്നു പറയാതിരിക്കുകയാണ് നല്ലത്.



Click it and Unblock the Notifications
