Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
ആണിന് പിടിത്തം കിട്ടാത്ത ചില പെണ്കാര്യങ്ങള്

വികാരങ്ങള്‍, അത് ദേഷ്യമായാലും സങ്കടമായാലും സ്നേഹമായാലും കൂടുതല്‍ പ്രകടിപ്പിക്കുക സ്ത്രീകള്‍ തന്നെയാണ്. ഉള്ളതിനേക്കാല്‍ കൂടുതല്‍ ചിലപ്പോള്‍ ഇവര്‍ പ്രകടിപ്പിക്കുകയും ചെയ്യും. ഇത് നാടകമായി ചിലപ്പോഴെങ്കിലും പുരുഷന്മാര്ക്ക് തോന്നും.
വളഞ്ഞ് മൂക്കില്‍ പിടിക്കുന്ന പോലുള്ള സ്വഭാവമാണ് പല സ്ത്രീകള്‍ക്കും. ഉള്ള കാര്യം തുറന്നു പറയാതെ അത് വളഞ്ഞ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കും.
ഒരുങ്ങാന്‍ സ്ത്രീകള്‍ സമയം കൂടുതലെടുക്കുമെന്നത് പൊതുവായ ഒരു കാര്യമാണ്. സൗന്ദര്യനോട്ടവും മറ്റുള്ളവരുടെ കണ്ണില്‍ താന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹവും കാരണമാണിത്. സ്ത്രീസഹജമായ ഒരു സ്വഭാവം എന്നേ ഇതിനെക്കുറിച്ച് പറയാനാവൂ.
സ്ത്രീകള്‍ തങ്ങളെ ഭരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിലപ്പോഴെങ്കിലും പുരുഷന് തോന്നാം. ഇത് ഭരിക്കാനുള്ള ആഗ്രഹമല്ലാ, തനിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ഒരു മാര്‍ഗം മാത്രമാണ്.
ഷോപ്പിംഗിനിറങ്ങുമ്പോഴാണ് രണ്ടു കൂട്ടരും തമ്മില്‍ മിക്കവാറും ഉരസലുണ്ടാകുക. മിക്കവാറും പുരുഷന്മാര് ഒരൊറ്റ കട കൊണ്ട് കാര്യം തീര്‍ക്കുന്നവരാണ്. എന്നാല്‍ സ്ത്രീകളാകട്ടെ, പല കടകളിലും കൂടുതല്‍ സമയമെടുത്ത് കയറിയിറങ്ങും. ഏറ്റവും മികച്ച സാധനം ലാഭത്തില്‍ വേണമെന്ന മനശാസ്ത്രമായിരിക്കും പലപ്പോഴും ഇതിന് പിന്നില്‍.
പിന്നെ ചില കാര്യങ്ങളുണ്ട്, ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയോടുള്ള കമ്പം, കൂടുതല്‍ സംസാരിക്കുന്ന സ്വഭാവം ഇതെല്ലാം സ്ത്രീസഹജമായ പ്രത്യേകതകള്‍ എന്നേ പറയാന്‍ പറ്റൂ. ഇവ മനസിലാക്കാന്‍ നോക്കിയാലും പിടികിട്ടാതെ കിടക്കും.



Click it and Unblock the Notifications
