Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗേള്‍ഫ്രണ്ടിനെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കൂ

ഗുണഗണങ്ങളുള്ള ഗേള്ഫ്രണ്ടിനെയായിരിക്കും ഭൂരിഭാഗം പേരും ആഗ്രഹിക്കുക. ഭാരതീയ മൂല്യങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്. പങ്കാളിയെ ബഹുമാനിക്കുന്നവര്‍. എന്നാല്‍ സ്വന്തമായി വ്യക്തിത്വമുള്ളവര്‍. എല്ലാ കാര്യങ്ങളിലും ഇത്തരക്കാര്‍ക്ക് സ്വന്തം അഭിപ്രായമുണ്ടായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ തങ്ങളുടെ പരിമിതികള്‍ തിരിച്ചറിയുകയും ചെയ്യും. ഇത്തരക്കാര്‍ നല്ലൊരു പങ്കാളിയും കൂടിയായിരിക്കും.
ഇനിയൊരു കൂട്ടരുണ്ട്, എല്ലാറ്റിനും പങ്കാളിയുടെ ഇഷ്ടവും അഭിപ്രായവും നോക്കി ജീവിക്കുന്നവര്‍. പങ്കാളിയുടെ കീഴിലൊതുങ്ങാന് ആഗ്രഹിക്കുന്നവര്‍. ഒരു കാര്യത്തെ പറ്റി സ്വന്തമായി അഭിപ്രായമുണ്ടെങ്കില്‍ പോലും പങ്കാളിയുടെ അഭിപ്രായത്തെ ശരി വയ്ക്കുന്നര്‍. പുരുഷന്റെ കീഴില്‍ ജീവിക്കുന്ന, എല്ലാ കാര്യങ്ങളും പറഞ്ഞാലനുസരിക്കുന്ന പങ്കാളിയേയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത്തരക്കാരെ നോക്കാം.
ഇനിയൊരു കൂട്ടരുണ്ട്, സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കുന്നവര്‍. അതു മാത്രം നടപ്പാക്കുന്നവര്‍. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഭരിക്കുന്നവര്‍ എന്നു വേണമെങ്കില്‍ പറയാം. ഇത്തരക്കാരെ തെരഞ്ഞെടുത്താല്‍ സ്വന്തം ഇഷ്ടങ്ങളെല്ലാം മറക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഇത്തരം സ്ത്രീകള്‍ക്കു മുന്നില്‍ കീഴടങ്ങാതിരിക്കാനുള്ള ധൈര്യവും മനസും വേണം.
സ്വാര്‍ത്ഥത കൊണ്ട് കണ്ണുകാണാത്ത ഒരു കൂട്ടലും ഗേള്‍ഫ്രണ്ടില്‍ വരും. ഇവര്‍ക്ക് പങ്കാളിയോട് കടുത്ത സ്നേഹമുണ്ടായിരിക്കും. അതേ സമയം അങ്ങേയറ്റം സ്വാര്‍ത്ഥരും. ഇത്തരക്കാര്‍ ചിലപ്പോള്‍ കാമുകന് മറ്റൊരാളോട് സംസാരിക്കുന്നതു പോലും സഹിച്ചെന്നു വരില്ല. സ്വാര്‍ത്ഥത ചിലപ്പോഴൊക്കെ സംശയവുമായി മാറാറുണ്ട്. ജീവിതം നരകമാകാന്‍ മറ്റെന്തു വേണം.
പണത്തിനു വേണ്ടി മാത്രം സ്നേഹിക്കുന്ന ചില സ്ത്രീകളുമുണ്ട്. ഇത് സ്നേഹമെന്നൊന്നും പറയാനാവില്ല. പണം മാത്രമായിരിക്കും ആവശ്യം. ലഭിക്കുന്നില്ലെന്നു കണ്ടാല്‍ വിട്ടുപോകാനും ഇക്കൂട്ടര്‍ മടിക്കില്ല. ഇത്തരം ആളുകളെ യാതൊരു കാരണവശാലും പങ്കാളിയായി സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്.
വായിച്ചല്ലോ, ഏതു തരമായിരിക്കണം നിങ്ങളുടെ ഗേള്‍ഫ്രണ്ടെന്ന് സമയമെടുത്ത് ചിന്തിക്കാം, തീരുമാനിക്കാം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ലെന്നു മാത്രം.



Click it and Unblock the Notifications
