Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ആണിനെ വെറുപ്പിക്കും കാര്യങ്ങള്‍

പുരുഷന് ഒരു സ്ത്രീയില്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. മിക്കവാറും ആണുങ്ങളുടെ കാര്യത്തിലും ഇത് ഒരുപോലെയാകുന്നത് ഇത്തരം കാര്യങ്ങളെ പൊതുവാക്കുന്നു.
വായാടിപ്പെണ്ണുങ്ങളെ പൊതുവെ ആണുങ്ങള്ക്കിഷ്ടമല്ലെന്നാണ് വയ്പ്. പുരുഷന് പൊതുവെ മിതഭാഷിയാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് സംസാരത്തില്‍ മിതത്വം പാലിക്കുന്ന സ്ത്രീകളെയാണ് അവര്‍ക്കിഷ്ടം. പുരുഷനു മുന്നില്‍ സ്ത്രീയെ മണ്ടിയാക്കുന്ന ഒരു കാര്യം കൂടിയാണിത്. ഇക്കാര്യത്തില്‍ ഒരു മറുവശവുമുണ്ട്. സ്ത്രീയുടെ സംസാരത്തില്‍ വീണുപോകുന്നവരും ചുരുക്കമായെങ്കിലും ഉണ്ട്.
മേക്കപ്പിന്റെ കാര്യവും ഇതുപോലെയാണ്. മേക്കപ്പില്ലാത്ത സൗന്ദര്യമാണ് പുരുഷനിഷ്ടം. സൗന്ദര്യാരാധകനാണെങ്കിലും ഉള്ള സൗന്ദര്യമാണ്, ഉണ്ടാക്കിയെടുക്കുന്ന സൗന്ദര്യമല്ല പുരുഷനിഷ്ടം. അതുകൊണ്ട് വാരിവലിച്ച് മേക്കപ്പിടുമ്പോള്‍ ശ്രദ്ധ വേണമെന്നര്‍ത്ഥം.
ഇടയ്ക്കു കയറി തടസമുണ്ടാക്കുന്ന ചില സ്ത്രീകളെ കണ്ടിട്ടില്ലേ. ഭര്‍ത്താവ് ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയാകും. ഓടി വന്ന് റിമോട്ടെടുത്ത് ചാനല്‍ മാറ്റി സിനിമയോ സീരിയലോ ആക്കുന്നവരുണ്ട്. പുരുഷന്റെ മനസില്‍ വെറുപ്പുണ്ടാക്കുകയാണ് ഇത്തരം പ്രവൃത്തികളുടെ പരിണിതഫലം. അതുപോലെ ഇടയ്ക്കു കയറി സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക.
ഒരു സമയത്ത് ഒരുപാട് പ്രശ്നങ്ങളുമായി വരുന്നത് സ്ത്രീകളുടെ പതിവാണ്. ഒരു പ്രശ്നത്തിന് പരിഹാരം കണ്ട ശേഷം മറ്റൊന്നു പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പുരുഷന്മാര്. ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങളും പരാതികളും പുരുഷനെ വെറുപ്പിക്കും.
ഇത്തരം കാര്യങ്ങള്‍ മനസില്‍ വച്ചു പെരുമാറൂ. ഇഷ്ടത്തിനു പകരം വെറുപ്പു സമ്പാദിക്കാതിരിക്കേണ്ടത് പ്രധാനമല്ലേ?



Click it and Unblock the Notifications
