Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആദ്യരാത്രിയില്‍ ഭാര്യയോട് എന്തു പറയും

വിവാഹം കഴിഞ്ഞ പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം പുതിയൊരു വീടും അന്തരീക്ഷവും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കാന്‍ സാധിക്കുന്നത് ഭര്‍ത്താവിനായിരിക്കും. ഭാര്യയോട് വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും പറഞ്ഞുകൊടുക്കാം. പരസ്പരം മനസു തുറന്ന് സംസാരിക്കുന്നത് ഇരുകൂട്ടര്‍ക്കും നല്ലതു തന്നെ. അസുഖകരമായ ചര്‍ച്ചകളോ വര്‍ത്തമാനങ്ങളോ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.
നിങ്ങളെപ്പറ്റി പറയാം. നിങ്ങള്‍ക്ക് ഭാര്യയായി വന്ന പെണ്‍കുട്ടിയോടുള്ള സ്നേഹത്തെയും കരുതലിനെയും പറ്റി പറയാം. പെണ്‍കുട്ടിയുടെ മനസില്‍ ഒരു സുരക്ഷിതബോധം തോന്നാന്‍ ഇതെല്ലാം സഹായിക്കും.
ഭാര്യക്ക് തന്റെ ജീവിതത്തിലുള്ള ഉത്തരവാദിത്വങ്ങളെ കുറിച്ചും ലളിതമായി പറഞ്ഞു കൊടുക്കുക. ഭാരമെടുത്ത് ചുമലില്‍ വച്ചു കൊടുക്കുന്ന രീതിയിലാവരുത് ഇത്. ഉത്തരവാദിത്വങ്ങള്‍ മനസിലാക്കാന്‍ ഇത് സഹായിക്കും.
ഭാര്യയാളെന്ന അധികാരഭാവം വച്ചുകൊണ്ടുള്ള സംസാരം ഒഴിവാക്കുന്നതായിരിക്കും ഏറ്റവും നല്ലത്. നല്ലൊരു സുഹൃത്തിന്റെ രീതിയിലുള്ള ഇടപെടല്‍ പെണ്‍കുട്ടിയുടെ ടെന്‍ഷന്‍ ഒഴിവാക്കാനും സഹായിക്കും.
റേഡിയോ പോലെ അങ്ങോട്ടു മാത്രം സംസാരിച്ചിരിക്കാതെ ഭാര്യയ്ക്കു സംസാരിക്കാനുള്ള അവസരവും നല്കാന് മറക്കേണ്ട.



Click it and Unblock the Notifications
