Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രണയം തിരിച്ചറിയൂ

ഒരാളെ കുറിച്ചു മാത്രം എപ്പോഴും ചിന്തിക്കുക. ഊണിലും ഉറക്കത്തിലും ഈ വിചാരം ഉണ്ടാകുക. തുടക്കത്തില്‍ ഇത് ഒബാസഷന്, ഇന്ഫാക്ച്വേഷന് തുടങ്ങിയ എന്തോ ഒന്നായിരിക്കുമെന്നു തോന്നും. ഇങ്ങനെയാണെങ്കില്‍ അല്പനാള് കഴിഞ്ഞാല്‍ ഈ ഭ്രമം തനിയെ മാറുകയും ചെയ്യും. മാറാതെ, ഇത് മനസില്‍ കൂടുതല്‍ ശക്തിയോടെ തെളിഞ്ഞു വരികയാണെങ്കില്‍ ഉറപ്പിച്ചോളൂ, നിങ്ങള്‍ ആ വ്യക്തിയെ പ്രണയിക്കുന്നു.
പ്രേമത്തിന് കണ്ണില്ലെന്നു പറയും. ഇത് ഒരു വിധത്തില്‍ ശരിയാണ്. പ്രണയിക്കുന്നവരില്‍ നല്ലതു മാത്രമെ കാണൂ. ഏതു നന്മ തേടിയാലും അവസാനം നിങ്ങള്‍ ഈ വ്യക്തിയില്‍ ചെന്നെത്തും. ആ വ്യക്തി തെറ്റുകള്‍ ചെയ്താലും അതംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെന്ന് വരും. ഇത് പ്രണയത്തിന്റെ ഒരു വശം. ഇതിന് മറുവശമുണ്ടെന്നുള്ളത് വേറെ കാര്യം.
എപ്പോഴും ആ വ്യക്തിയെ കാണാനാഗ്രഹിക്കുക, കൂടെ സമയം ചെലവാക്കാനാഗ്രഹിക്കുക, കണ്ടില്ലെങ്കില്‍ നിരാശയും വിഷമവും തോന്നുക. ഇതെല്ലാം പ്രേമക്കുരുക്കു തന്നെ.
പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെ പെരുമാറ്റവും ഇഷ്ടങ്ങളും നോക്കൂ. പ്രണയഗാനങ്ങളോട് കൂടുതല്‍ സ്നേഹം, പ്രണയ സിനിമ കാണാന്‍ മോഹം. പണയത്തിന്റെ കെമിസ്ട്രിക്ക് നിര്‍വചനം കൊടുക്കാന്‍ പ്രയാസം.
പ്രണയിക്കുന്നവര്‍ക്ക് മുന്പില് ലോകം സുന്ദരമാകും, ആകാശത്തിന് വിശാലതയേറും, പാട്ടുകള്‍ക്ക് മാധുര്യം കൂടും, ഇതെല്ലാം വര്ണനകളാണെങ്കിലും അല്പമെങ്കിലും സത്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തലുകള്.



Click it and Unblock the Notifications
