Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഫെബ്രുവരി 29, വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ പിഴ!

അധികം കിട്ടുന്ന ഈ ഒരു ദിനവുമായി ബന്ധപ്പെട്ട് രസകരമായ പല കഥകളും വിശ്വാസങ്ങളുമുണ്ട്.
ചില സ്ഥലങ്ങളില്‍ ഫെബ്രുവരി 29 ബാച്ചിലേഴ്സ് ഡെ എന്നാണ് അറിയപ്പെടുന്നത്. പല രാജ്യങ്ങളിലും സ്ത്രീക്ക് ഒരു പുരുഷനോട് വിവാഹാഭ്യര്‍ത്ഥന നടത്താവുന്ന ദിനമാണിത്. അഭ്യര്‍ത്ഥന പുരുഷന് നിരസിച്ചാല്‍ അയാള്‍ ആ സ്ത്രീക്ക് പിഴ, അത് പണമായിട്ടോ മറ്റു സമ്മാനങ്ങളായിട്ടോ നല്‍കണമെന്നതാണ് വ്യവസ്ഥ. പല യൂറോപ്യന്‍ രാജ്യങ്ങളിലും ഫെബ്രുവരി 29ന് വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ പുരുഷന് സ്ത്രീക്ക് 12 ഗ്ലൗസുകള്‍ നല്‍കണമെന്ന് വ്യവസ്ഥ. വിവാഹമോതിരം ലഭിക്കാത്തതിന്റെ നാണക്കേടൊഴിവാക്കാന്‍ ഗ്ലൗസ് ധരിക്കാമെന്നതു തന്നെ കാരണം. ഗ്ലൗസ് ഒന്നുപോരേ എന്ന ചോദ്യത്തിന് ഉത്തരമില്ല.
സ്കോട്ലന്റില് ഫെബ്രുവരി 29ന് ജനിക്കുന്നത് നിര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്. ഗ്രീസില്‍ ഈ ദിനം വിവാഹം കഴിയ്ക്കാന്‍ നല്ലതല്ലെന്നും പറയും.
ഫെബ്രുവരി 29ന് ജനിച്ചാല്‍ ബര്‍ത്ഡെ എങ്ങനെ ആഘോഷിക്കുമെന്ന് ഒരു ചോദ്യം. നാലു വര്‍ഷം കൂടുമ്പോഴേ ഒരു വയസു കൂടുവെന്നു വേണമെങ്കില്‍ തമാശ പറയാം. സാധാരണ ഇത്തരക്കാര്‍ ഫെബ്രുവരി 28നാണ് ആഘോഷം.
പ്രവൃത്തിദിനമായതു കൊണ്ട് കമ്പനികള്‍ക്ക് ഒരു ദിവസം കൂടുതല്‍ പണിയെടുപ്പിച്ചതിന്റെ ലാഭമെന്നും വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
