Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വര്ക്കിംഗ് ഫ്രം ഹോം ഗുണദോഷങ്ങള്

വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ പ്രയോജനം ഏറിയ പങ്കും ലഭിക്കുക ജീവനക്കാരനു തന്നെയാണ്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതിന്റെ പ്രയോജനം ഏറിയ പങ്കും ലഭിക്കുക ജീവനക്കാരനു തന്നെയാണ്. പ്രത്യേകിച്ചും ജോലിക്കാരായ അമ്മമാര്ക്ക്. ജോലിക്കൊപ്പം കുടുംബകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നോക്കി നടത്താനാകുമെന്ന പ്രയോജനം ഇവര്ക്കുണ്ട്. എന്തെങ്കിലും അത്യാവശ്യം വരുമ്പോള് മാതാപിതാക്കളിലാര്ക്കെങ്കിലും കുട്ടികളുടെ അടുത്തുണ്ടാകുകയും ചെയ്യാം. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള് ജോലിക്കിടയില് മറന്നു പോകുന്നുവെന്ന് കുറ്റബോധം ഒഴിവാക്കുകയും ചെയ്യാം.
ജോലിയില് കൂടുതല് സ്വാതന്ത്ര്യം ലഭിക്കുമെന്നത് മുഖ്യകാര്യം. പലര്ക്കും ഓഫീസിലെ അന്തരീക്ഷം സമ്മര്ദമേറ്റുകയും ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന അവസ്ഥ വരുത്താറുണ്ട്. ഇത്തരം പ്രശ്നങ്ങള് ഒഴിവാക്കാം. ഇങ്ങനെയാകുമ്പോള് ജോലിയിലും അതിന്റെ പ്രയോജനം ലഭിക്കും.
മിക്കവാറും ഓഫീസ് അന്തരീക്ഷം മലിനമാക്കുന്നതില് ഓഫീസ് പൊളിറ്റിക്സിന് വലിയ പങ്കുണ്ട്. ഇതൊഴിവാക്കാം. അതിനൊപ്പം ബോസിന്റെ ക്യാമറക്കണ്ണുകളും ശകാരവും.
ജോലിക്കും വേണ്ടിയും കുടുംബത്തിനു വേണ്ടിയും കൂടുതല് സമയം കണ്ടെത്താനാവും എന്നതിനൊപ്പം സാമ്പത്തികലാഭവും പ്രധാന ഘടകമാണ്. സ്ഥിരം വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കില് ഓഫീസിലേക്കു വേണ്ടി വസ്ത്രങ്ങളും സാമഗ്രികളും വാങ്ങുന്നത് ഒഴിവാക്കാം. കൂടാതെ യാത്ര ചെയ്യുന്നത് കാറിലോ ബൈക്കിലോ ആണെങ്കില് ഇന്ധനക്കാശും ലാഭം. ബസ് യാത്രക്കാര്ക്കും ലാഭം തന്നെ. ഇതിന് പുറമെ ഫ്രീലാന്സായി വീട്ടിലിരുന്നു ജോലി ചെയ്യുന്നവരാണെങ്കില് ടാക്സിനത്തില് പെടാതെ പ്രതിഫലം നേരിട്ട് കയ്യിലെത്തുകയും ചെയ്യും.
എന്നാല് ഇതെല്ലാം വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്നത് ചുരുക്കം. ജോലി ചെയ്യണമെങ്കില് ഓഫീസ് അന്തരീക്ഷമുണ്ടായാല് മാത്രമെ പറ്റൂ എന്നുള്ളവര്ക്ക് ഇത്തരം മാര്ഗങ്ങള് ആശാസ്യമല്ല തന്നെ.



Click it and Unblock the Notifications
