Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
പുരുഷന്റെ പക്വതക്കുറവിന് കാരണം

സാധാരണയായി ഉത്തരവാദിത്വങ്ങള്‍ ഒരാളെ പക്വതയുള്ളവനാക്കുമെന്ന് പറയാറുണ്ട്. ഇത് സ്ത്രീയായാലും പുരുഷനായാലും.
ആണുങ്ങള് പൊതുവെ പക്വതയില്ലാവരായി മാറാന്‍ ചില പ്രത്യേക കാരണങ്ങള്‍ പറയാറുമുണ്ട്. അമ്മക്കുട്ടികളായി വളരുന്ന പുരുഷന്മാര് സാധാരണ ഗതിയില്‍ പക്വതക്കുറവ് കാണിക്കുമത്രെ. ആണ്‍കുട്ടികളെ അമ്മമാര്‍ പ്രത്യേകിച്ച് ലാളിക്കുമെന്നും പറയാറുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ ഇത്തരം ലാളന പക്വതയില്ലായ്മക്കും വഴിവയ്ക്കും.
കുട്ടികളെ ഉത്തരവാദിത്വമുള്ളവരാക്കാനും അല്ലാത്തവരാക്കാനും ഏറ്റവും കൂടുതല്‍ കഴിയുന്നത് അച്ഛനമ്മമാര്‍ക്കു തന്നെയാണ്. വാല്‍സല്യത്തിന്റെ പേരില്‍ ഇതൊന്നും മോന് ചെയ്യേണ്ട, ഞാന്‍ ചെയ്തോളാം എന്നു പറയുന്നത് ഒരു വിധത്തില്‍ മകന്റെ കഴിവു കെടുത്തുകയാണ്. മുതിര്‍ന്ന ആളായാലും ഇത്തരം വാക്കു കേട്ടാല്‍ താന്‍ കുട്ടിയാണ് എന്നൊരു ചിന്ത അറിയാതെയെങ്കിലും ഉപബോധമനസില്‍ വരും. ഇത് പക്വതക്കുറവിന് കാരണമാകുകയും ചെയ്യും. സ്വയമെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കുട്ടികളായാലും തനിയെ ചെയ്യിക്കുന്നതാണ് നല്ലത്.
ഉത്തരവാദിത്വമില്ലായ്മയും ശ്രദ്ധക്കുറവും പക്വതക്കുറവിന്റെ മറ്റ് ലക്ഷണങ്ങളാണ്. സാധാരണ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കില്‍ പക്വതയും താനെ വരും. വിവാഹം കഴിപ്പിച്ചു കൊടുത്താല്‍ മതി, പക്വതയും ഉത്തരവാദിത്വവുമെല്ലാം തനിയെ വരുമെന്ന് പറയുന്ന കേട്ടിട്ടില്ലേ.. ഇതില്‍ കാര്യമില്ലാതില്ലെന്ന് ചുരുക്കം.



Click it and Unblock the Notifications
