Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
പുരുഷന് അധികം സംസാരിക്കാത്തതിന്റെ കാരണമറിയണോ

അടിസ്ഥാന സ്വഭാവത്തിലുള്ള വ്യത്യാസമെന്നു വേണമെങ്കില്‍ ഇതിന് ഒറ്റ വാക്കില്‍ ഉത്തരം പറയാം. സ്ത്രീകള്‍ ചുറ്റും കാണുന്നതെന്തും വിശേഷങ്ങളാണ്. ഒരു ചെറിയ കാര്യം പോലും അവരെ സംബന്ധിച്ചിടത്തോളം വലിയ വായില്‍ പറയാനുള്ള കാരണവുമാകും. തനിക്ക് പ്രത്യേകത തോന്നിയ കാര്യം, താനറിഞ്ഞ കാര്യം ആരോടെങ്കിലും പറയാതെ മിക്കവാറും സ്ത്രീകള്‍ക്ക് സ്വസ്ഥത ലഭിക്കുകയുമില്ല. എന്നാല്‍ പുരുഷനാകട്ടെ, ചെറിയ കാര്യങ്ങളൊന്നും തന്നെ ഗൗരവമായെടുക്കാറില്ല. അതുകൊണ്ടു തന്നെ ഇതേപ്പറ്റി സംസാരക്കാനും തോന്നില്ല. മാത്രമല്ല, എന്തു കാര്യവും മനസിലടുക്കിപ്പിടിച്ചു നടക്കാനുള്ള മിടുക്കും ആണിനാണ് കൂടുതല്‍. പറയാന്‍ കാര്യമുണ്ടെങ്കില്ലേ കൂടുതല്‍ സംസാരിക്കേണ്ടൂ.
അല്പം റിസര്‍വ്ഡാണ് പുരുഷസ്വഭാവമെന്നു വേണമെങ്കില്‍ പറയാം. അവരുടെ പക്വതയായിരിക്കും ഇതിന് മറ്റൊരു കാരണം. തനിക്കൊരു പ്രശ്നം വരുമ്പോഴേക്കും മറ്റുള്ളവരോട് പറയുന്ന ശീലം ഇവര്‍ക്ക് കുറവുമാണ്. തനിയെ ഇതിന് പരിഹാരം കണ്ടെത്താനായിരിക്കു ശ്രമം. സ്ത്രീകളേക്കാള്‍ ഉത്തരവാദിത്വം കൂടുതല്‍ പുരുഷന്മാര്ക്കാണ് എന്ന പൊതുധാരണയായിരിക്കാം ഇതിനൊരു പരിധി വരെ കാരണം. ഒരുവിധം പുരുഷന്മാര്ക്കും വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേ ഉണ്ടാവുകയുമുള്ളൂ.
കൂടുതല്‍ സംസാരിക്കുന്നത് സ്ത്രീകളാണെന്ന് പൊതുതത്വവും മിതഭാഷികളാകാന് പുരുഷനെ പ്രേരിപ്പിക്കുന്ന ഒരു ഘടമകമാണ്. പെണ്ണുങ്ങളെപ്പോലെ വായിട്ടലയ്ക്കുക എന്നൊരു ചൊല്ലു തന്നെയുണ്ട്. അധികം സംസാരിച്ച് ആണത്തം കളയാന്‍ ഒരു പുരുഷനും താല്പര്യവുമുണ്ടാകില്ല. സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി വാക്കുകളിലൂടെ വികാരപ്രകടനവും ഇവര്‍ക്ക് കുറവു തന്നെയായിരിക്കും.
ഏതിനും മറുവശമുള്ളതു പോലെ നല്ലപോലെ സംസാരിക്കുന്ന പുരുഷന്മാരും കാണും. അധികം സംസാരിക്കാത്ത സ്ത്രീകളും.



Click it and Unblock the Notifications
