Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷന് പറ്റുന്ന ചില തെറ്റുകള്‍

ആണുങ്ങളായി വരുത്തിത്തീര്‍ക്കുന്ന ചില തെറ്റുകളുണ്ട്. അവര്‍ക്കിത് വലിയ കാര്യമല്ലെങ്കിലും മിക്കവാറും സ്ത്രീകള്‍ക്കിത് വലിയ പ്രശ്നം തന്നെയായിരിക്കും.
അസൂയ സ്ത്രീസഹജമാണെന്നു പറയും. അസൂയാലുക്കളായ ആണുങ്ങളും ഇല്ലെന്നല്ല. എന്നാല്‍ മറ്റൊരു സ്ത്രീയെ പുകഴ്ത്തി തന്റെ പുരുഷന് സംസാരിക്കുന്നത് അവര്‍ ഇഷ്ടപ്പെടില്ല. പ്രത്യേകിച്ച് മുന്കാമുകിയെപ്പറ്റിയുള്ള കാര്യങ്ങള്‍. ഇതറിയാതെ പുകഴ്ത്തല്‍ തുടര്‍ന്നാല്‍ സ്വന്തം ശവക്കുഴി തോണ്ടുകയാവും ഫലം.
മിക്കവാറും സ്ത്രീകളുടെ, അത് ഭാര്യയായാലും കാമുകിയായാലും, പരാതിയാണ് തങ്ങള്‍ പറയുന്നത് പങ്കാളി ശ്രദ്ധിക്കുന്നില്ലെന്നത്. നല്ല ബന്ധത്തിന് മനസു തുറന്ന സംസാരം പ്രധാനം. അല്ലെങ്കില്‍ തുറക്കുന്ന മനസും വായും ചെവിയും തേടി അവള് അവളുടെ പാട്ടിനു പോകും.
പുരുഷനേക്കാള്‍ വൈവിധ്യങ്ങളിഷ്ടപ്പെടുന്നവരാണ് സ്ത്രീകളെന്നു പറയും. സ്വന്തം പുരുഷന്റെ, അത് ഭക്ഷണക്കാര്യത്തിലായാലും സ്ഥിരം ശീലങ്ങള്‍ ഇയാളെന്തു തരം എന്ന തോന്നലുണ്ടാക്കാനും കാരണമാകും. സ്ഥിരം ഒരു കടയിലേക്കു തന്നെ പോകുമ്പോള്‍ മറ്റൊരു കടയില്‍ പോകണമെന്നു സ്ത്രീ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാകുമോ. സ്ഥിരം വീട്ടില്‍ ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീ ഒരു ദിവസം ഹോട്ടല്‍ ഭക്ഷണം കൊതിച്ചാല്‍ തെറ്റാണോ. എനിക്ക് വീട്ടിലെ ഭക്ഷണം മതിയെന്ന മറുപടി ചിലപ്പോള്‍ മുട്ടന്‍ വഴക്കിലും വേര്പിരിയലിലുമായിരിക്കും അവസാനിക്കുക. ഇൗ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്ഷമിക്കാനും സഹിക്കാനും എത്രപേര്‍ മനസു കാണിക്കും.
പുതിയൊരു വസ്ത്രം ധരിച്ചാലും പുതിയ ആഭരണമിട്ടാലും സ്വന്തം പങ്കാളിയുടെ അഭിനന്ദവും അഭിപ്രായവും സ്ത്രീകള്‍ ആഗ്രഹിക്കും. തുറന്നു പറഞ്ഞില്ലെങ്കിലും. അപ്പോള്‍ ആ ഭാഗത്തേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്നാലോ.
ചെറിയ കാര്യങ്ങള്‍ മതിയാകും, ചിലപ്പോള്‍ ഒരു ബന്ധം ആജീവനാന്തം നീട്ടിക്കൊണ്ടു പോകുവാന്‍.



Click it and Unblock the Notifications
