Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ആണിന്റെ മനശാസ്ത്രം അറിഞ്ഞു വയ്ക്കൂ

മിക്കവാറും ആണുങ്ങള് അവരുടെ താല്പര്യങ്ങള് തുറന്നു പറയാന്‍ വിമുഖത കാണിക്കുന്നവരാണ്. അത് ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കിലും. ഇതറിഞ്ഞു പ്രവര്‍ത്തിക്കണം. അവരെന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നതായി തോന്നിയാല്‍ അവരോട് അത് തുറന്നു ചോദിക്കണം. ഉത്തരം കിട്ടും. ഇതറിഞ്ഞു കാര്യങ്ങള്‍ നീക്കാന്‍ എളുപ്പം. അല്ലെങ്കില്‍ ചോറിന് അവിയല്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവിന് സാമ്പാര്‍ വച്ചു കൊടുത്ത പോലാകും. കൊടുക്കുന്നവര്‍ക്കും ലഭിക്കുന്നവര്‍ക്കും സന്തോഷമുണ്ടാകില്ല.
ആവശ്യപ്പെടുന്ന ചില കാര്യങ്ങളില്‍ വാഗ്ദാനം നല്കാന് ആണുങ്ങള് അല്പം സമയമെടുത്തെന്നു വരാം. ഇക്കാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പു വരുത്തിയിട്ടേ അവര്‍ ഇത് ചെയ്യൂ. പാഴാകുന്ന വാഗ്ദാനം സ്ത്രീയുടെ മുന്നില്‍ തന്റെ വിലയിടിക്കുമെന്ന് നന്നായി അറിയാവുന്നവരാണ് അവര്‍.
ആവലാതി പറച്ചിലും ചിണുങ്ങലുമൊന്നും ആണിനിഷ്ടപ്പെടുന്ന കാര്യങ്ങളല്ല. എപ്പോഴും അവരെ ചുറ്റിപ്പറ്റി നില്ക്കുന്നതും ഇഷ്ടപ്പെട്ടുവെന്ന് വരില്ല. സ്വന്തമായി അവര്‍ക്ക് സമയം നല്‍കുക.
വളഞ്ഞ വഴിയ്ക്ക് കാര്യങ്ങള്‍ പറയുന്ത് പുരുഷന് എളുപ്പം മനസിലായെന്നു വരില്ല. പറയാനുള്ളത് നേരെ ചൊവ്വെ പറയുന്നതായിരിക്കും ബുദ്ധി.
പല സ്ത്രീകള്‍ക്കും പരാതിയുണ്ട്, ഭര്‍ത്താവ് താന്‍ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന്. ശരിയെന്നു പറഞ്ഞില്ലെങ്കിലും തലയാട്ടിയില്ലെങ്കിലും ഉത്തരം പറഞ്ഞില്ലെങ്കിലും പറയുന്നത് അവര്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടാകും. അതുകൊണ്ട് തെറ്റിദ്ധരിച്ച് വഴക്കിടേണ്ട.
സെക്സിന് സ്ത്രീ മുന്‍കയ്യെടുക്കുന്നത് പുരുഷന് ഇഷ്ടമാണത്രെ. ഭര്‍ത്താവ് തെറ്റിദ്ധരിക്കുമോയെന്നു ഭയന്ന് പൊതുവെ സ്ത്രീകള്‍ സെക്സിന് മുന്‍കയ്യെടുക്കാറില്ല. അതുപോലെ പുരുഷന് എപ്പോഴും സെക്സിനോട് താല്പര്യമുണ്ടാകുമെന്നു കരുതിയാലും തെറ്റി. ടെന്ഷനടക്കമുള്ള പല കാര്യങ്ങളും ആണുങ്ങളുടെയും സെക്സ് താല്പര്യം കുറയ്ക്കാറുണ്ട്.
ആണുങ്ങളുടെ പോയിന്റ്സ് പിടികിട്ടിയില്ലേ, ഇനി കാര്യങ്ങള്‍ എളുപ്പമാകുമെന്നു കരുതാം...



Click it and Unblock the Notifications
