Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രണയത്തെ മറന്നവര്‍ക്ക്...

പ്രണയിക്കാത്ത രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ചു പുറത്തു പോകുന്നത് നല്ലൊരു പദ്ധതിയാണ്. കമിതാക്കള്‍ക്കിടയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങാനുള്ള വൈക്ലബ്യം ഒഴിവാക്കുകയും ചെയ്യാം. നിങ്ങളുടെ അടുത്ത ബന്ധുവോ സുഹൃത്തോ ഒപ്പം കറങ്ങാന്‍ പോകാം.
കമിതാക്കളുടെ തിരക്കു വരാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കാം. വേണമെങ്കില്‍ ഒരു ചെറിയ യാത്ര പോകുകയുമാകാം. പ്രണയം തകര്‍ന്നവര്‍ക്ക് മറ്റുള്ളവരെ ഒരുമിച്ചു കാണുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയുമാകാം.
വീടിനുള്ളില്‍ തന്നെ വേണമെങ്കില്‍ സമയം ചെലവാക്കാവുന്നതേയുള്ളൂ. ടിവി, പാട്ട്, കമ്പ്യൂട്ടര്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ നിരവധി. വീട്ടില്‍ മറ്റു കുടുംബാംഗങ്ങളുണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി പാചകം ചെയ്യുകയുമാകാം. ഇരുകൂട്ടര്‍ക്കും സന്തോഷമാകും.
മനസിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് കയ്പേറിയ അനുഭവങ്ങളുണ്ടെങ്കില്‍ മറക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണ്. വെറുതെയിരിക്കാതെ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക.
കഴിഞ്ഞ കാലങ്ങളില്‍ മനസിനെ കൊരുത്തിടാതെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുക. ദുഖിപ്പിക്കുന്ന ഓര്‍മകളെ മറക്കുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
