Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ചില 'പ്രണയ'ചിന്തകള്

ആകാശത്തിന് അതിരുകളില്ലാത്തിടത്തോളം
നിന്നോടു പറയാനുള്ള കാര്യങ്ങള് ഞാന് ബാക്കി വയ്ക്കും.
....................................................................
നീയെന്നെ വിട്ടുപോകും, ഓര്മകളും എന്നെയുപേക്ഷിക്കും
ഓര്മകളുടെ മഴ കഴിഞ്ഞ് മേഘങ്ങള് മടക്കയാത്ര തുടങ്ങുമ്പോള്
ഞാന് പുതിയ വന്കര തേടിയുള്ള എന്റെ
അവസാന പ്രയാണമാരംഭിക്കും.
..................................................................
ഒരു വശം മൗനഗര്ത്തങ്ങള് ഞാന് നിന്റെ,
മിഴികളില് വീണു നൂറായ് നുറുങ്ങുന്നു
മറുവശം ശിലാസ്തംഭങ്ങള്, നീയെന്റെ
ഹൃദയമെങ്ങെന്നു തപ്പിനോക്കുന്നുവ
...............................................................
ഒന്നുമില്ലാത്ത ഒരിടത്ത്,
നിഴലുകളുടെ നിശബ്ദമായ കാലൊച്ചകള്
ഏതോ പ്രണയത്തിന്റെ ഉന്മാദ രാത്രി
അദൃശ്യമായ ശബ്ദങ്ങള്
ഇരുണ്ട ഇടനാഴി
പ്രണയത്തിന്റെ കണ്ണുകള് എന്നിട്ടും
തുറന്നു തന്നെയിരിയുന്നു
.......................................................
ഓരോ പ്രണയവും
ഓരോ ഉയിര്ത്തെഴുന്നേല്പ്പുകളാണ്
വരണ്ട വര്ത്തമാനങ്ങളില് നിന്ന്
നനവിലേക്കുള്ള ഓരോ
പ്രയാണങ്ങളാണ്
.......................................................
എഴുതിത്തീരാത്ത പുസ്തത്തില്
വ്യഥിതമോഹങ്ങള് ചിതലരിക്കുന്നു
ചുണ്ടുകള് മരവിക്കുമ്പോള്
വാക്കുകള് മരിച്ചു വീഴുന്നു
.......................................................
നിന്റെ നിശബ്ദ വേദനയുടെ
ചൂടില് ഞാനെരിയുന്നു
നിന്റെ കാണാത്ത കണ്ണുനീരിന്റെ
ഉപ്പു ഞാനറിയുന്നൂ
.......................................................
മഴയ്ക്ക് പ്രണയത്തിന്റ ഗന്ധം
വിരഹത്തിന്റെ മുഖം
പറഞ്ഞു തീരാത്ത വാക്ക്
തിരിച്ചറിയാനാവാത്ത നോവ്
........................................................
പ്രകൃതിയുടെ വിരഹം മാറിലേക്കേറ്റു വാങ്ങുന്ന ഭൂമി
അമ്മയുടെ നെഞ്ചില് മുഖം ചേര്ക്കുന്ന കുഞ്ഞു പോലെ
ആര്ത്തലച്ചെത്തുന്ന കണ്ണീര്ച്ചാലുകള്,
പിന്നീടതൊരു പുഴയായി,
വേനലില് വരണ്ടു ഭൂമിയിലേക്കു ചേര്ന്നു
ഒരു മറവി പോലും അവശേഷിപ്പിക്കാതെ



Click it and Unblock the Notifications
