Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
പ്രണയം ഇരുകരകള്ക്കപ്പുറം

സ്ത്രീകളുടെ അത്രയും പുരുഷന്മാര് റൊമാന്റിക്കല്ലാത്തതിന് കാരണങ്ങളുമുണ്ട്. ചില പെണ്‍കുട്ടികളെങ്കിലും സ്വപ്ന ലോകത്തില്‍ ജീവിക്കുന്നവരാണ്. ഏഴു കുതിരയെ പൂട്ടിയ രഥത്തില്‍ രാജകുമാരനെ കാത്തിരിക്കുന്നവര്‍. നടക്കില്ലെന്നറിഞ്ഞിട്ടും സ്വപ്നത്തെ കൂട്ടു പിടിച്ചു ജീവിക്കുന്നവര്‍. എന്നാല്‍ പുരുഷന് വ്യത്യസ്തനാണ്. അവര്‍ കൂടുതല്‍ പ്രാക്ടിക്കലാണ്. സ്വപ്നമല്ലാ ജീവിതം എന്ന് സ്ത്രീകളേക്കാള്‍ കൂടുതല്‍ തിരിച്ചറിയുന്നവരാണ്. അതുകൊണ്ട് സ്വപ്നങ്ങള്‍ക്കും അതിനു പുറകിലുള്ള ജീവിതത്തിനും അവന് അധികം പ്രാധാന്യം നല്‍കാറുമില്ല.
ഭൂരിഭാഗം സ്ത്രീകള്‍ക്കും പ്രണയമെന്നാല്‍ ഒരുമിച്ചു യാത്ര പോകുന്നതോ പരസ്പരം സമ്മാനങ്ങള്‍ നല്കുന്നതോ മധുരവാക്കുകള്‍ പറയുന്നതോ ആണ്. എന്നാല്‍ ഇതൊന്നും പുരുഷന്റെ പ്രേമനിഘണ്ടുവില് വരുന്ന പദങ്ങളല്ല. കാഴ്ചപ്പാടിലെ ഇത്തരം വ്യത്യാസങ്ങളും സ്ത്രീയുടെ കണ്ണില്‍ കമിതാവിനെ മൂരാച്ചിയാക്കുന്നു.
ആത്മാര്‍ത്ഥമായ പ്രണയത്തെക്കുറിച്ച് നാലുപേരോട് പറയാന്‍ മടിക്കുന്നവരാണ് ആണുങ്ങള്. അത് ഉറ്റസുഹൃത്തിനോടായാലും. എന്നാല്‍ സ്ത്രീയുടെ കാര്യം അതല്ല. അടുത്ത കൂട്ടുകാരികളോട് എല്ലാ കാര്യങ്ങളും, അത് പ്രണയമായാലും തുറന്നു പറയുന്നവരാണ് അവര്‍. സ്ത്രീകളേക്കാള്‍ കൂടുതല്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ മിടുക്കും പുരുഷനു തന്നെയാണ്. മാത്രമല്ലാ, ചില ആണുങ്ങളെങ്കിലും സ്നേഹവും പ്രണയവും ഉള്ളില്‍ മാത്രം സൂക്ഷിക്കുന്നവരാണ്. പ്രകടനങ്ങളില്‍ താല്പര്യമില്ലാത്തതവര്. സ്ത്രീകള്‍ ആഗ്രഹിക്കുന്നത് നേരെ മറിച്ചും.
ഇതൊരു പൊതുവായ കാര്യം മാത്രം. സ്ത്രീകളേക്കാള്‍ കൂടുതല്‍ റൊമാന്റിക്കായ പുരുഷന്മാരേയും കാണാം. റൊമാന്‍സിനോട് താല്പര്യമില്ലാത്ത സ്ത്രീകളേയും കാണാം. വാസ്തവത്തില്‍ ഇതെല്ലാം വ്യക്തിനിഷ്ഠമാണെന്നു വേണമെങ്കില്‍ പറയുകയുമാകാം.



Click it and Unblock the Notifications
