Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്‍ത്താവിനെ കീഴടക്കാന്‍ ചില 'രഹസ്യ'ങ്ങള്

ആത്മവിശ്വാസമാണ് എല്ലാറ്റിന്റേയും അടിസ്ഥാനം എന്നു കേട്ടിട്ടില്ലേ. ഭര്‍ത്താവിനെ കീഴടക്കാം എന്ന വിശ്വാസം മനസില്‍ വളര്‍ത്തിയെടുക്കുക. ഈ വിശ്വാസം ലക്ഷ്യത്തിന് അടിസ്ഥാനം നല്‍കും.
ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളിലും അറിയാതെ ഒരു കടിഞ്ഞാണ്‍ നിങ്ങളുടെ കൈക്കലുണ്ടാകണം. പരോക്ഷമായെങ്കിലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിയണം. കുടുംബകാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായത്തിന് മേല്‍ക്കൈ ലഭിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ നീ്ക്കുക. ഭാര്യയുടെ അഭിപ്രായം പ്രധാനമാണെന്നും അത് മുഖവിലക്കെടുക്കാവുന്നതുമാണെന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കണം. സ്വാഭാവികമായും ഭാര്യയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങാനുള്ള ഒരു പ്രവണത ഇതുണ്ടാക്കും.
ആകര്‍ഷണം പുരുഷനെ കീഴടക്കാനുള്ള മറ്റൊരു വഴിയാണ്. ഇത് സൗന്ദര്യമാകാം, മറ്റെന്തെങ്കിലും ഗുണങ്ങളാകാം. ആരാധന നിറഞ്ഞ കണ്ണുകൊണ്ടു ഭാര്യയെ നോക്കുന്ന പുരുഷനെ കീഴടക്കാനും ചൊല്‍പ്പടിക്കു നിര്‍ത്താനും എളുപ്പമാണ്. പുരുഷനെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയെന്ന പ്രയോഗം തെറ്റാവില്ല.
പെട്ടെന്നൊന്നും പുരുഷനു മുന്നില്‍ താണു കൊടുക്കരുത്. ഇത് പ്രവൃത്തിയിലായാലും വാഗ്വാദത്തിലായാലും. ഒരു തവണ താണു കൊടുത്താല്‍ ഭാര്യയെ താഴ്ത്തിക്കെട്ടാനുള്ള തോന്നല്‍ പിന്നീടെപ്പോഴുമുണ്ടാകും. ചിന്തകളിലും പ്രവൃത്തികളിലും ഭര്‍ത്താവിനേക്കാള്‍ മുകളില്‍ നിന്നില്ലെങ്കിലും ഒപ്പമെങ്കിലും നില്ക്കാന് ശ്രമിക്കണം.
കണ്ണീരും ചിരിയും ആയുധമാക്കി ഭര്‍ത്താവിനെ വരുതിയില്‍ നിര്‍ത്തുന്ന രീതിയുണ്ട്. കൂടുതല്‍ കണ്ടുവരുന്നതും ഇതാണ്. എന്നാല്‍ സ്നേഹം ആയുധമാക്കിയും ഭര്‍ത്താവിനെ കീഴ്പ്പെടുത്താം. സ്നേഹവും ലാളനയും സ്ത്രീയെപ്പോലെ പുരുഷനും കൊതിക്കുന്നുണ്ടെന്നതാണ് വാസ്തവം.



Click it and Unblock the Notifications
