Latest Updates
-
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം
പങ്കാളി പറയാതെ അറിയൂ

സൗഹൃദം സ്ത്രീ പുരുഷഭേദമില്ലാതെ എല്ലാവരും കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന ഒന്നാണ്. ഭര്ത്താവിന്റെ കൂട്ടുകാരെ ഭാര്യ സ്വന്തം സുഹൃത്തായി കാണുന്നത് ഭര്ത്താവിനും സന്തോഷമായിരിക്കും. എന്നാല് സുഹൃത്തിന്റെ ഗുണഗണങ്ങള് കൂടെക്കുടെ പ്രശംസിക്കുകയും കൂട്ടുകാരുമായി ഭര്ത്താവിനെ താരമ്യപ്പെടുത്തുന്നതും അവര്ക്കിഷ്ടമുണ്ടാകില്ല. ഭര്ത്താവില്ലാതെ ഭര്ത്താവിന്റെ സ്നേഹിതന്റെ കൂടെ കറങ്ങിയടിക്കുന്നതും കുറച്ചു പേര്ക്കെങ്കിലും അലോസരമുണ്ടാക്കും.
ഭര്ത്താക്കന്മാര് മറ്റു സ്ത്രീകളെ പ്രശംസിക്കുന്നത് ഭാര്യമാര്ക്കിഷ്ടമില്ലെന്നു പറയാറുണ്ട്. ഇതുപോലെ തിരിച്ചുമുണ്ടെന്നു മനസിലാക്കുക. അന്യപുരുഷന്റെ ഗുണഗങ്ങള് പുകഴ്ത്തിപ്പാടുന്നത് തുറന്നു പറഞ്ഞില്ലെങ്കിലും ഭര്ത്താവ് ഇഷ്ടപ്പെടില്ല. തന്നെ ചെറുതാക്കിക്കാണിക്കുന്നതു പോലെയാണ് അവര്ക്കിതു തോന്നുക.
ലാളനയും ശ്രദ്ധയും ഭാര്യയുടെ മാത്രം അവകാശങ്ങളല്ലെന്നു മനസിലാക്കുക. ഭര്ത്താക്കന്മാരിലും ശ്രദ്ധയും ലാളനയും കൊതിക്കുന്ന മനസുണ്ട്, പലപ്പോഴും അവരിതു തുറന്നു കാണിച്ചില്ലെങ്കിലും ഭാര്യ ഇതറിഞ്ഞു പ്രവര്ത്തിക്കു. സ്നേഹപ്രകടനങ്ങളും സ്ത്രീകളെപ്പോലെ പുരുഷനേയും ആകര്ഷിക്കും.
ഭര്ത്താവിന്റെ ഇഷ്ടങ്ങളില് അഭിപ്രായം പറയാം. എന്നാല് നിയന്ത്രിക്കാന് ശ്രമിക്കരുത്. ഇത് ഭര്ത്താക്കന്മാരില് അനിഷ്ടമുണ്ടാക്കും. ഭര്ത്താവിന്റെ ഇഷ്ടം അനിഷ്ടമാണെങ്കില് അതിന്റെ കാര്യകാരണ സഹിതം പറഞ്ഞു മനസിലാക്കാന് ശ്രമിക്കുക. തന്റെ തീരുമാനം തെറ്റാണെന്നു ബോധ്യപ്പെട്ടാല് ഭര്ത്താവ് തന്നെ അതില് നിന്നും മാറും. അതല്ലാതെ നിര്ബന്ധിച്ചു ചെയ്യിക്കാന് ശ്രമിച്ചാല് ഭര്ത്താവിന്റെ അനിഷ്ടം സമ്പാദിക്കുകയാവും ഫലം. തന്റെ താല്പര്യങ്ങള് മാത്രം അനുസരിച്ച് കാര്യങ്ങള് തീരുമാനിക്കണമെന്ന വാശിയും ഭാര്യ കാണിക്കരുത്. ഇഷ്ടനിഷ്ടങ്ങള്ക്ക് ദാമ്പത്യജീവിതത്തില് തുല്യസ്ഥാനമാണുള്ളതെന്നു മനസിലാക്കി പ്രവര്ത്തിക്കുക.



Click it and Unblock the Notifications
