Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭര്ത്താവിന്റെ മനസു കീഴടക്കാം, എളുപ്പത്തില്

ഭര്ത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം പോലെ കരുതി ബഹുമാനിക്കുന്നത് ഏതൊരു പുരുഷനും ഇഷ്ടപ്പെടുന്ന കാര്യമാണ്. നിങ്ങളുടെ അച്ഛനമ്മമാരോട് കാണിക്കുന്ന എല്ലാ പരിഗണനയും ഭര്ത്താവിന്റെ അച്ഛനമ്മമാര്ക്കും നല്കുക. ഭര്ത്താവിന്റെ സ്നേഹം സമ്പാദിക്കാമെന്നു മാത്രമല്ലാ, നിങ്ങളുടെ അച്ഛനമ്മമാരെ ഭര്ത്താവ് പരിഗണിക്കാനുള്ള വഴി കൂടിയാണിത്.
ഓഫീസില് പോകാനുള്ള വസ്ത്രങ്ങള് അലക്കിത്തേച്ചു തയ്യാറാക്കി വച്ചിരിക്കുന്നത് ഏത് ഭര്ത്താവിനേയാണ് സന്തോഷിപ്പിക്കാത്തത്. പ്രത്യേകിച്ചും തിരക്കുള്ളപ്പോള് ഇത്തരം കാര്യങ്ങള് ചെയ്യുന്നത് ഭര്ത്താവിന് നിങ്ങളോടുള്ള മതിപ്പു വര്ദ്ധിപ്പിക്കാന് സഹായിക്കും.
തിരക്കുള്ള ജീവിതത്തിനിടയിലും ഒരു തവണയെങ്കിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുക. പ്രത്യേകിച്ച് രാത്രിഭക്ഷണത്തിന് ഭര്ത്താവ് വൈകി വരികയാണെങ്കില് കാത്തിരുന്ന് ഒരുമിച്ചു ഭക്ഷണം കഴിയ്ക്കുക. ഇത് ഭര്ത്താവിനോടുളള സ്നേഹം വെളിപ്പെടുത്താനുള്ള ഒരു വഴിയാണ്.
ചില സ്ത്രീകളുണ്ട്, ഭര്ത്താക്കന്മാര്ക്ക് ഒന്നും പറയാന് അവസരം നല്കാത്തവര്. ഈ സ്വഭാവം മാറ്റി ഭര്ത്താവിന് പറയാനുള്ളത് കേള്ക്കാനുള്ള സാവകാശം നല്കുക. ഭാര്യ തന്റെ അഭിപ്രായങ്ങള്ക്ക് വില നല്കുന്നുവെന്നുള്ള കാര്യം സന്തോഷിപ്പിക്കാത്ത ഏത് ഭര്ത്താക്കന്മാരാണുള്ളത്.
നല്ല രീതിയില് ഭാര്യമാര് ഒരുങ്ങി നടക്കുന്നത് ഭര്ത്താവിഷ്ടപ്പെടുന്ന കാര്യമാണ്. നാലാളുടെ മുന്നില് ഇതാണെന്റെ ഭാര്യ എന്ന് അഭിമാനത്തോടെ പറയാന് ഭര്ത്താവിന് അവസരം നല്കുക.
ഇത്തരം ചെറിയ കാര്യങ്ങളില് ശ്രദ്ധ ചെലുത്തി നോക്കൂ. ഭര്ത്താവിന്റെ മനസ് പിടിച്ചടക്കാന് നിങ്ങള്ക്കും സാധിക്കും. സംശയം വേണ്ട.



Click it and Unblock the Notifications
