Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍

സ്ത്രീകളുടെ വയസു ചോദിക്കരുതെന്നു പറയും. അതുപോലെ പുരുഷനോട് ഒരിക്കലും ശമ്പളവും ചോദിക്കരുത്. നിങ്ങളെത്ര സമ്പാദിക്കുന്നവെന്ന ചോദ്യം ആരും, പ്രത്യേകിച്ചു സ്ത്രീകള്‍, അത് പങ്കാളിയാണെങ്കിലും പുരുഷന് ഇഷ്ടപ്പെടില്ല. അവരെ കുറച്ചു കാണിക്കുന്ന ഒരു ചോദ്യമായേ ഇതവര്‍ക്ക് തോന്നൂ. അതുപോലെ നിങ്ങളുടെ കൂട്ടുകാരന് നിങ്ങളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടല്ലോ എന്ന താരതമ്യപ്പെടുത്തലും ഒരു പുരുഷനും ഇഷ്ടപ്പെടില്ല.
എന്റെ അച്ഛന് നിങ്ങളേക്കാളും എത്ര ഭേദം എന്ന താരതമ്യപ്പെടുത്തല്‍ നല്ലൊരു കുടുംബജീവിതത്തില്‍ ഒഴിവാക്കുകയാണ് നല്ലത്. മറ്റുള്ളവരുമായി, പ്രത്യേകിച്ച് പങ്കാളിയുടെ അച്ഛനുമായി ഒരു താരതമ്യം അവര്‍ ഇഷ്ടപ്പെടില്ല. പ്രായം കൊണ്ടും അനുഭവം കൊണ്ടും നിങ്ങളുടെ അച്ഛന് ഏറെ മുമ്പിലാണെന്ന് ഇത്തരമൊരു അഭിപ്രായം പറയുന്നതിന് മുന്‍പ് ഓര്‍ക്കുന്നതു നന്നായിരിക്കും.
നിങ്ങളെ കല്യാണം കഴിയ്ക്കേണ്ടായിരിരുന്നു എന്നു വഴക്കടിക്കുമ്പോള്‍ പറയുന്നതിന് മുന്‍പ് ഒരു നിമിഷം ആലോചിക്കുക. ഇതു തിരിച്ചു കേട്ടാല്‍ എന്തായിരിക്കും പ്രതികരണം. ഉരുളക്ക് ഉപ്പേരി വാങ്ങിക്കണോയെന്ന് പറയും മുന്‍പ് ചിന്തിക്കുന്നത് നന്നായിരിക്കും.
പ്രശംസ സ്ത്രീയെപ്പോലെ പുരുഷനും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഓമനിച്ചു പോലും നിങ്ങളെന്റെ ടെഡി ബെയറാണെന്ന് പുരുഷനോട് പറയാതിരിക്കുക. മസില് പവറിനെ ഇഷ്ടപ്പെടുന്ന പുരുഷന് മാര്ദവുമുളള താരതമ്യപ്പെടുത്തലുകള്‍ ചിലപ്പോള്‍ ദേഷ്യമാണ് തോന്നിക്കുക.
അമ്മായിയമ്മ പ്രശ്നങ്ങള്‍ ഭര്‍ത്താവിനോട് അവതരിപ്പിക്കുമ്പോള്‍ നയം വേണം. എന്തൊക്കെ കുറ്റങ്ങളുണ്ടായാലും സ്വന്തം അമ്മയെ കുറ്റപ്പെടുത്തുന്നത് ആര്‍ക്കായാലും സഹിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത പ്രശ്നമുണ്ടെങ്കില്‍ മാത്രം ഇത്തരം കാര്യങ്ങള്‍ പങ്കാളിയെ അറിയിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
