For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബഭരണം പെണ്ണുങ്ങള്‍ പിടിച്ചെടുക്കുന്നു

|

Workingwoman
ലണ്ടന്‍: പ്രാചീനകാലത്ത് കുടുംബത്തിലേക്കുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നത് പെണ്ണുങ്ങളായിരുന്നു. ആണുങ്ങളാവട്ടെ കുട്ടികളെ നോക്കിയും വീട്ടുജോലികള്‍ ചെയ്തു അവരെ സഹായിച്ചു. ബ്രിട്ടണില്‍ ഈയിടെ നടന്ന പഠനം പഴയകാലം തിരിച്ചുവരികയാണെന്ന് വ്യക്തമാക്കുന്നു.

ഇപ്പോള്‍ 22നും 29നും ഇടയില്‍ പ്രായമുള്ള യുവതികളെയും പുരുഷന്മാരെയും പരിഗണിക്കുകയാണെങ്കിലും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് യുവതികളാണ്. ബ്രിട്ടണിലെ കണക്കു നോക്കുകയാണെങ്കില്‍ വനിതകള്‍ ഒരു മണിക്കൂറിനുള്ളില്‍ പത്തുപൗണ്ടോളം സമ്പാദിക്കുന്നുണ്ട്. അതേ സമയം പുരുഷന്മാരുടെ വരുമാനം ഇതിലും താഴേയാണ്.

ചാര്‍ട്ടേര്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ മറ്റൊരു പഠനത്തില്‍ 20 വയസ്സിനോടുത്തുള്ള യുവതിക്കാണ് ഇതേ പ്രായത്തിലുള്ള യുവാവിനേക്കാള്‍ കൂടിയ ശമ്പളം ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് കുറഞ്ഞ ശമ്പളം കൊടുക്കുന്ന കാലം കഴിഞ്ഞു. ഇവരുടെ ശമ്പളത്തില്‍ 2.4 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ പുരുഷന്മാരുടെ ശമ്പളം 2.1 ശതമാനം മാത്രമാണ് കൂടിയത്.

പെണ്‍കുട്ടികള്‍ കൂടുതല്‍ വിദ്യാഭ്യാസം നേടുന്നതു തന്നെയാണ് ഇതിനു കാരണം. അധിക പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിനുശേഷമാണ് ജോലിക്കെത്തുന്നത്. ഇന്നത്തെ പുരുഷന്മാര്‍ പഠിക്കാന്‍ തയ്യാറാവുന്നില്ല. സ്വാഭാവികമായും ആരുടെ ജോലി സംരക്ഷിക്കണം എന്ന ചോദ്യം ഉയരുമ്പോള്‍ കൂടുതല്‍ വരുമാനം കിട്ടുന്ന ഭാര്യയുടെ ജോലി സംരക്ഷിക്കാമെന്ന തീരുമാനത്തിലെത്താനാണ് സാധ്യത.

English summary

Man, Loose, Breadwinner, Woman, Job, Control, Family, വനിത, കുടുംബം, പുരുഷന്‍, ജോലി

Men will soon lose their traditional role as the main breadwinner of the family to women, Says study
Story first published: Monday, November 28, 2011, 16:40 [IST]
X
Desktop Bottom Promotion