Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
പ്രണയം സെക്സ് ഫ്രീ; രോഗങ്ങളും ഫ്രീ

മുന്‍പൊക്കെ ലൈംഗികതയില്‍ കൂടുതല്‍ സ്വാതന്ത്ര്യമുള്ളത് പുരുഷനാണെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം, അതേണ്ടാണ്ട് അങ്ങനെ തന്നെയായിരുന്നുതാനും. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്നത്തെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടുമെന്നുതന്നെയാണ് സൂചന.
ഇന്നത്തെ യുവതികള്‍ വെവ്വേറെ പങ്കാളികള്‍ക്കൊപ്പം ലൈംഗികത ആസ്വദിക്കുന്നതില്‍ കുഴപ്പമൊന്നും കാണാത്തവരാണ്. ഫാഷന്‍, ജോലി, എന്തിന് മദ്യത്തിലും മയക്കുമരുന്നിലും വരെ സ്ത്രീകള്‍ സ്വാതന്ത്ര്യം പ്രഖ്യപിച്ച 1960കളിലെ അവസ്ഥ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ അവസ്ഥ ഏറെ പുരോഗമിച്ചുപോയിരിക്കുന്നു.
അറുപതുകളില്‍ 24വയസ്സിനുള്ളില്‍ സ്ത്രീകള്‍ വെറും രണ്ട് പങ്കാളികള്‍ക്കൊപ്പം മാത്രമാണ് ശയിച്ചിരുന്നതെങ്കില് ഇന്നത്തെ സ്ത്രീകള്‍ ഇതേ പ്രായത്തിനുള്ളില്‍ കുറഞ്ഞത് 5 പേര്‍ക്കെങ്കിലും ഒരു ലൈംഗിക ബന്ധത്തിലേര്പ്പെട്ടിരിക്കുമെന്നാണ് കണക്ക്.
ഇത് മാറുന്ന ലോകമാണെന്നും വിലക്കുകളില്ലാത്ത ലോകമാണ് ഞങ്ങള്‍ക്കു വേണ്ടതെന്നുമൊക്കെ വാചകമടിക്കാമെങ്കിലും ഈ പ്രവണത ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല സ്ത്രീകളിലും ചെറുപ്പത്തിലേതന്നെ ലൈംഗികസംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ ഈ ജീവിതരീതി കാരണമാകുന്നുണ്ട്.
ഒന്നില്‍ക്കൂടുതല്‍ പങ്കാളികള്‍ക്കൊപ്പം ലൈംഗിക ആസ്വദിക്കുന്നവര്‍ പലപ്പോഴും വേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. ലൈംഗികജന്യ രോഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ എയ്ഡ്സ എന്ന ഒരൊറ്റച്ചിന്തമാത്രമാണ് പലരിലും.
പലരും എയ്ഡ്സ് പോലുള്ള ലൈംഗികരോഗങ്ങളെക്കുറിച്ച് ബോധമുള്ളവരാണ്. പക്ഷേ ആരും അധികം ഓര്‍ക്കാത്ത മറ്റൊരു വില്ലന്‍ ഉണ്ട് സെര്‍വിക്കല്‍ കാന്‍സര്‍. ഒന്നില്‍ക്കൂടുതല്‍ ലൈംഗികപങ്കാളികളുള്ള സ്ത്രീകളിലാണ് സെര്‍വിക്കല്‍ കാന്‍സറിന് സാധ്യത കൂടുതലുള്ളതെന്ന് പല പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
25വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ പിടിപെടുന്നത് ഇന്ന് സര്വ്വസാധാരണമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ലൈംഗികബന്ധത്തിനിടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് സെര്‍വിക്കല്‍ കാന്‍സറിന് ഒരു പ്രധാന കാരണമാകുന്നത്.



Click it and Unblock the Notifications
