Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
പുരുഷനെ ആകര്ഷിക്കാന് മദ്യപാനം!!

എന്നാല് മദ്യപിച്ച് താടിയും മുടിയും നീട്ടി വളര്ത്തി നടന്ന നിരാശാകാമുകന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇത് മദ്യപിച്ച് പുരുഷനെ ആകര്ഷിക്കാന് ശ്രമിക്കുന്ന പെണ്ണുങ്ങളുടെ കാലമാണ്. അതേ പറയുന്നത് തമാശയോ കെട്ടിച്ചമച്ച കാര്യങ്ങളോ അല്ല.
പശ്ചാത്യ നാടുകളില് ഇത്തരം വിശ്വാസത്തോടെ അതായത് മദ്യപാനത്തിലൂടെ പുരുഷന്മാരെ ആകര്ഷിക്കാമെന്ന് കരുതുന്ന ഒരു തലമുറ വളര്ന്നുവരുകയാണത്രേ. ആസ്ത്രേലിയയിലെ ലയോള മെയ്മോണ്ട് സര്വ്വകലാശാലയിലെയും വാഷിങ്ടണ് സര്വ്വകലാശാലയിലെയും വിദ്യാര്ത്ഥികള്ക്കിടയില് ഏതാനും നാള് മുമ്പ് നടത്തിയ ഒരു സര്വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
സര്വ്വേയില് പങ്കെടുത്തവരില് 71 ശതമാനം പെണ്കുട്ടികളും കൂട്ടുകാരന്റെ സ്നേഹം കിട്ടുമെന്ന് കരുതി മദ്യപിക്കുന്നവരാണത്രേ. ഇങ്ങനെ മദ്യപിച്ചാല് ആണ്കുട്ടികള് തങ്ങളില് ആകൃഷ്ടരാകുമെന്നാണത്രേ ഇവരുടെ വിശ്വാസം.
മാത്രമല്ല ആണ്കുട്ടികളെക്കാള് പെണ്കുട്ടികള്ക്കാണ് വിവിധ തരം മദ്യങ്ങളെക്കുറിച്ചും വീര്യം കൂടിയ ബ്രാന്റുകളെക്കുറിച്ചും അറിയാവുന്നതെന്നും സര്വ്വേയില് വ്യക്തമായിട്ടുണ്ട്. പെണ്കുട്ടികളുടെ മദ്യപാനം പശ്ചാത്യ ജീവിതരീതിയുടെ ഭാഗമായിക്കഴിഞ്ഞതായി സര്വ്വേ നടത്തിയ ആസ്ത്രേലിയന് നാഷണല് കൗണ്സില് ഓണ് ഡ്രഗ്സ് അധികൃതര് പറയുന്നു.
പുരുഷന്മാര്ക്ക് തങ്ങളുടെ മദ്യപാനം ഇഷ്ടമാണെന്ന സ്ത്രീകളുടെ ധാരണ ഏറെക്കുറെ തെറ്റാണെന്നും സര്വ്വേയില് വ്യക്തമായിട്ടുണ്ട്. മദ്യപിക്കുന്ന സ്ത്രീകളെ പുരുഷന്മാര്ക്ക് ഇഷ്ടമില്ലത്രേ. എന്നാല് അമിതമായ ലൈംഗികാവേശവും മദ്യപാനവുമെല്ലാം പുരുഷനെ ആകര്ഷിക്കുന്ന ഘടകങ്ങളാണെന്നാണ് സ്ത്രീകള് കരുതുന്നത്.



Click it and Unblock the Notifications
