Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഭാര്യയില്‍ നിന്നും മാതൃസ്നേഹം
ഭാര്യമാരില്‍ നിന്നും ഓരോ പുരുഷനും ഒരു അമ്മയുടെ സ്നേഹം കൂടി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യം അവര്‍ പുറത്തുപറയാറില്ല. എന്നാല്‍ അമ്മയുടേതെന്ന പോലെ ഭാര്യമാര്‍ ശാസിക്കുന്നതും ഉപദേശിക്കുന്നതും ഇവര്‍ ഇഷ്ടപ്പെടുന്നുവെന്നതാണ് സത്യം.
കുളിച്ചാല്‍ തല തുടയ്ക്കുന്നത് മുതല്‍ ഷര്‍ട്ടിന്റെ കുടുക്കിടുന്നതുവരെയുള്ള കാര്യങ്ങള്‍ ഭാര്യതന്നെ ചെയ്തുതരണമെന്ന് വാശി പിടിക്കുന്ന ഭര്ത്താക്കന്മാരുടെ മാനസികഭാവത്തിന് മുന്നില്‍ ഈ മാതൃസ്നേഹമാഗ്രഹിക്കുന്ന മനസ്സാണെന്നാണ് പറയാറുള്ളത്.
പഴക്കമേറുമ്പോള്‍ സ്നേഹവുമേറുന്നു
മിക്ക സ്ത്രീകളും ചിന്തിക്കുക വിവാഹം കഴിഞ്ഞനാളുകളിലായിരുന്നു ഭര്‍ത്താവിന് തന്നോട് സ്നേഹം പത്തിരുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്നേഹമൊന്നും ഇല്ലെന്നൊക്കെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര് നേരെ തിരിച്ചാണ്. വിവാഹത്തിന്റെ ആദ്യനാളുകളേക്കാള് കാലം കഴിയുന്നതോടെയാണ് ഭാര്യമാരെ ഇവര്‍ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങുന്നത്.
ഇക്കാര്യങ്ങള്‍ അവര്‍ പുറമേ കാണിക്കാറില്ല പഴയ സ്നേഹമിപ്പോഴില്ലെന്ന് പറഞ്ഞ് വഴക്കിടുന്ന ഭാര്യമാരോട് ഇത്തരക്കാര്‍ക്ക് സഹതാപം തോന്നിയാല്‍പ്പോലും ഇപ്പോഴാണ് ഞാന്‍ യഥാര്‍ത്ഥത്തില്‍ നിന്നെ സ്നേഹിക്കുന്നതെന്ന് അവര്‍ ഒരിക്കലും വെളിപ്പെടുത്തില്ല.
വീട്ടുജോലിചെയ്യുന്നത് പുരുഷന്മാര് ആസ്വദിക്കുന്നു
സ്വതേ വീട്ടുജോലിചെയ്യുന്നതില് മടികാണിക്കാറുണ്ടെങ്കിലും അത് ചെയ്യുമ്പോള്‍ പുരുഷന്മാര് യഥാര്‍ത്ഥത്തില്‍ ആസ്വദിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യം അവര്‍ ഭാര്യയോട് തുറന്നുപറയില്ല.



Click it and Unblock the Notifications
