Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
ഭാര്യയറിയാത്ത ചില രഹസ്യങ്ങള്‍
എല്ലാം തുറന്നുപറയുന്നുണ്ടെന്ന് പറയാറുണ്ടെങ്കിലും പുരുഷന്മാര് സ്വന്തം ഭാര്യയില്‍ നിന്നുപോലും ഒട്ടേറെ കാര്യങ്ങള്‍ മറച്ചുവയ്ക്കാറുണ്ട്. ഇവയെ കണ്ടെത്തുകയെന്നത് തീര്‍ത്തും രസകരമാണ്.
ചിലപ്പോഴൊക്കെ ഈ കണ്ടെത്തലുകള്‍ നമ്മെ ചിരിപ്പിക്കുമെങ്കിലും ചിലതെല്ലാം സ്ത്രീകളെ സ്തബ്ദരാക്കുമെന്നതിലും സംശയമില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷന്മാര് മിക്കപ്പോഴും സമാനമനസ്കരായ കൂട്ടുകാരോട് മാത്രമായിരിക്കും പങ്കുവെയ്ക്കുന്നത്.

കാമമെന്ന വികാരം
ദിവസത്തില്‍ കുറഞ്ഞത് പത്തുതവണയെങ്കിലും പുരുഷന്മാര്ക്ക് അന്യസ്ത്രീകളോട് കാമം തോന്നുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സ്വന്തം ഭാര്യയില്‍ അയാള്‍ തൃപ്തനല്ലെന്ന് ഇതിനര്‍ത്ഥമില്ല.
വളരെ സെക്സിയായി വസ്ത്രംധരിച്ച സ്ത്രീകളെക്കാണുമ്പോള്‍ ഒരു കമന്റെങ്കിലും മനസ്സില്‍ വാരാത്ത പുരുഷന്മാരും ചുരുക്കമാണ്. മിക്കവരും കൂടെയുള്ള ഭാര്യയോടെ കാമുകിയോടോ ഇക്കാര്യം പറഞ്ഞുവെന്ന് വരില്ല എന്നാല്‍ കൂട്ടുകാര്ക്കൊപ്പമാണെങ്കില് ഇവര്‍ ഈ വിഷയം രസകരമായിത്തന്നെ ചര്‍ച്ചചെയ്യും.
കുറച്ച് പണം കൂടുതല്‍ ഈഗോ
ഭാര്യ തന്നെക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നവളാണെങ്കില് മിക്ക പുരുഷന്മാരുടെയും മനസ്സ് അസ്വസ്ഥമായിരിക്കും. ഭാര്യയില്‍ നിന്നുണ്ടാകുന്ന സ്നേപൂര്വ്വമല്ലാത്ത ചില പെരുമാറ്റങ്ങളെല്ലാം ഇത്തരക്കാര്‍ ഇതുമായി ബന്ധപ്പെടുത്തിച്ചിന്തിയ്ക്കുകയും ചെയ്യും. അമേരിക്കയിലും മറ്റും ഭര്‍ത്താവിനേക്കാള്‍ പണം സമ്പാദിക്കുന്ന ഭാര്യമാരുടെ എണ്ണം കൂടിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേപോലെതന്നെ ഇവിടത്തെ വിവാഹമോചനങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത്തരം ഭര്ത്താക്കന്മാര്ക്ക് ഭാര്യ തന്നെ അനുസരിക്കുകയും വിലവയ്ക്കുകയും ചെയ്യുന്നില്ലെന്ന് വരാം തോന്നാം. പക്ഷേ ഇക്കാര്യം സമ്മതിക്കാന്‍ അവര്‍ തയ്യാറായേയ്ക്കില്ല.



Click it and Unblock the Notifications
