Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷനെ വീഴ്ത്താം ഇങ്ങനെ
ബുദ്ധികൂര്‍മ്മത: ബുദ്ധിയില്ലാത്ത സ്ത്രീകളെ ആരെങ്കിലും ഇഷ്ടപ്പെടുമോ? വ്യക്തിത്വമുള്ള ഒരു പുരുഷനും പ്രയത്തിനനുസരിച്ച ബുദ്ധിവികാസം കാണിക്കാത്ത സ്ത്രീകളെ ഇഷ്ടപ്പെടില്ല.
അവസരത്തിനൊത്ത് പെരുമാറാനും കാര്യങ്ങള്‍ നേരാം വണ്ണം നോക്കിനടത്താനുമുള്ള കഴിവ് സ്ത്രീകള്‍ക്ക് അത്യാവശ്യമാണ്. ഇത്തരം സ്ത്രീകളെ പുരുഷന്മാര് എന്ത് കാര്യവും വിശ്വസിച്ച് ഏല്പ്പിയ്ക്കുകയും ചെയ്യും.
ദയ, ആത്മര്ത്ഥത: ഇത് മനുഷ്യരായിപ്പിറന്ന എല്ലാവര്ക്കും അവശ്യം വേണ്ട ഒരു ഗുണങ്ങളാണിത്. മിക്ക പുരുഷന്മാരും പൊതുവേ ദയാലുക്കളും പരസഹായശീലമുള്ളവരുമാണ്. അവരുടെ ഇത്തരം സ്വഭാവങ്ങളെ ചോദ്യം ചെയ്യാതിരിക്കുക.
വിവാഹബന്ധവും മറ്റുമാകുമ്പോള്‍ പുരുഷന്റെ വീട്ടുകാരോടും ബന്ധുക്കളോടും സ്നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും പെരുമാറുവാന്‍ ശീലിക്കുക. അവരെക്കുറിച്ചുള്ള കുറ്റം കണ്ടുപിടിക്കാതിരിക്കാനും പറയാതിരിക്കാനും ശ്രദ്ധിയ്ക്കുക. ഗൗരവവും തന്നിഷ്ടവും കുറച്ചെങ്കിലും മാറ്റിവയ്ക്കാന്‍ ശ്രമിക്കുക.
ആകര്‍ഷകത്വം: മുഖസൗന്ദര്യത്തിലോ ശരീര സൗന്ദര്യത്തിലോ മാത്രമാണ് ആകര്‍ഷകത്വം നിലനില്‍ക്കുന്നതെന്നാണ് പലരുടെയും ധാരണ. ഈ ധാരണവച്ച് ആകര്‍ഷകത്വം കൂട്ടാന്‍ ശ്രമിച്ചാലും അതൊരു പരിധി വരെ മാത്രമേ സാധിയ്ക്കുകയുള്ളു. ശുചിത്വം, മാന്യമായ വസ്ത്രധാരണം, നല്ല ഇടപെടല്‍ ഇതൊക്കെ നിങ്ങളുടെ വ്യക്തിത്വത്തെ ആകര്‍ഷകമാക്കും.
ഇത്രയും കാര്യങ്ങള്‍ സ്വന്തം സ്വഭാവത്തില്‍ ഉറപ്പുവരുത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ. എങ്കില്‍ ഒരിക്കലും നിങ്ങള്‍ സ്നേഹിക്കുന്ന പുരുഷന് നിങ്ങളെ കണ്ടില്ലെന്ന് നടിക്കാനോ തള്ളിക്കളയാനോ കഴിയില്ല.



Click it and Unblock the Notifications
