Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രിയതമന്റെ ഹൃദയത്തിലേയ്ക്കൊരു കുറുക്കുവഴി
നല്ല വസ്ത്രധാരണവും മുഖം നിറയെ ചായവും തേച്ച് കാമുകന്റെ അല്ലെങ്കില്‍ പ്രിയതമന്റെ പ്രിയ്യപ്പെട്ടവളായിക്കളയാമെന്ന് ചിന്തിക്കുന്ന സ്ത്രീകള്‍ കുറവല്ല. എന്നാല്‍ വര്‍ണ്ണപ്പൊലിമയാര്‍ന്ന വസ്ത്രങ്ങളും ലിപ്സ്റ്റിക്കും ഐ ഷാഡോയുമായി പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടികളെ സ്നേഹിക്കാന്‍ തയ്യാറാവുന്ന പുരുഷന്മാര് വളരെക്കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം.
വസ്ത്രത്തിന്റെ പൊലിമയോ മുഖസൗന്ദര്യമോ മാത്രം നോക്കിയല്ല പുരുഷന്മാര് ഇവള് തനിക്കിണങ്ങിയവളാണെന്ന് വിലയിരുത്തുന്നത്. മറ്റു പലകാര്യങ്ങളുമാണ് ഇക്കാര്യത്തില്‍ അവര്‍ മാനദണ്ഡങ്ങളായി സ്വീകരിക്കുന്നത്.
പ്രിയതമന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ സഹായിക്കുന്ന ഏതാനും കാര്യങ്ങള്‍ ഇതാ ഇവിടെ. ഈ ഗുണങ്ങള്‍ സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞാല്‍ ഇഷ്ട പുരുഷന്റെ ഹൃദയത്തിലേയ്ക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
വ്യക്തിത്വം: സ്വന്തമായൊരു നല്ല വ്യക്തിത്വം സൂക്ഷിക്കുന്ന സ്ത്രീകളെയാണ് പുരുഷന്മാര് ഇഷ്ടപ്പെടുന്നത്. എന്തു കാര്യത്തിലും സ്വന്തമായ ഒരു അഭിപ്രായവും കാഴ്ചപ്പാടുമുള്ള പെണ്‍കുട്ടികള്‍ക്ക് പുരുഷന്മാരില് മതിപ്പ് സൃഷ്ടിക്കാന്‍ കഴിയും.
നാണംകൊണ്ട് മുഖം മറയ്ക്കുകയും കാല്നഖംകൊണ്ട് മണ്ണില്‍ കളം വരയ്ക്കുകയും ചെയ്യുന്ന കാലം കഴിഞ്ഞുപോയെന്ന് ചുരുക്കും. എന്ത് കാര്യത്തെക്കുറിച്ചായാലും ധൈര്യമായി അഭിപ്രായം പറയാനുള്ള ഒരു കഴിവുണ്ടാക്കിയെടുത്തുകൊള്ളൂ.....
നര്‍മ്മബോധം: പാവം പരിവേഷവുമായി ഇരിക്കുന്ന സ്ത്രീകളേക്കാള്‍ ആകര്‍ഷകത്വമുള്ള അല്പസ്വല്പം തമാശയൊക്കെയായി നടക്കുന്ന ചുറുചുറുക്കുള്ള യുവതികളെയാണ് പുരുഷന്മാര്ക്കിഷ്ടം. ഇക്കാര്യം അവര്‍ പെട്ടന്നങ്ങോട്ട് തുറന്ന് സമ്മതിക്കാറില്ലെങ്കിലും ഇതാണ് സത്യം. നര്‍മ്മബോധമില്ലാത്ത സ്ത്രീയെ സഹിക്കാന്‍ മിക്ക പുരുഷന്മാര്ക്കും കഴിയാറില്ല.
വിശ്വസ്തത: ഓരോ പുരുഷനും സ്ത്രീയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു പ്രധാനഗുണമാണിത്. നിങ്ങളുടെ പുരുഷനോട് എപ്പോഴും സത്യസന്ധത പുലര്‍ത്തുക. സംശയകരമായ രീതിയിലുള്ള പെരുമാറ്റങ്ങളും സംശയം ജനിപ്പിക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കൂ. എന്തെങ്കിലും തെറ്റ് സ്വയം ചെയ്താല്‍ അത് തുറന്ന് പറയാനും പുരുഷന് തന്റെ തെറ്റുകള്‍ വിശ്വസ്തതയോടെ പറയാനും കഴിയുന്ന ഒരു ബന്ധം ഇതിലൂടെ സൃഷ്ടിച്ചെടുക്കാന്‍ കഴിയും.



Click it and Unblock the Notifications
