Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
വഴക്കും വക്കാണവും വേണ്ടേ വേണ്ട
നിങ്ങള്‍ ഒരു പക്ഷേ വല്ലാതെ പൊസസ്സീവ് ആയ ഒരു കാമുകി അല്ലെങ്കില്‍ ഭാര്യ ആണെന്നുവയ്ക്കുക. അങ്ങനെയാണെങ്കില്‍ പ്രിയതമന്റെ ഈ കണ്ണോട്ടം നിങ്ങള്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിയില്ല. എന്നു വച്ച് സമചിത്തതയില്ലാതെ ഇതിനെ കൈകാര്യ ചെയ്യുകയാണെങ്കില്‍ അത് വഴക്കിലും വക്കാണത്തിലും ചെന്നെത്തുമെന്ന് ഉറപ്പാണ്. അദ്ദേഹത്തെ ഉപദേശിക്കുകയാണെന്നോ നിയന്ത്രിക്കുകയാണെന്നോ നിങ്ങളുടെ വഴിക്ക് കൊണ്ടുവരുകയാണെന്നോ തോന്നാത്ത വിധത്തില്‍വേണം ഇക്കാര്യം കൈകാര്യ ചെയ്യേണ്ടത്.
കുടുംബത്തിലെ മറ്റുള്ളവരെ പ്രശ്നം അറിയിക്കാതിരിക്കുന്നതാവും നല്ലത്. ഇരുവരും തമ്മില്‍ വളരെ സ്നേഹത്തോടെ ഇടപഴകുന്ന സമയത്ത് സംഭവം അവതരിപ്പിക്കുന്നതാവും നല്ലത്. മാത്രമല്ല അദ്ദേഹത്തോടുള്ള അഗാധസ്നേഹമാണ് ഇതു പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാനും കഴിയണം. എങ്കില്‍ നിങ്ങള്‍ ഇക്കാര്യത്തില്‍ പാതി വിജയിച്ചുവെന്ന് പറയാം.
സ്നേഹപൂര്‍ണ്ണമായി പെരുമാറുക
ഈ പ്രത്യേക സ്വഭാവത്തിന്റെ പേരില്‍ പുരുഷനെ അവഗണിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യാതിരിക്കുക. വിമര്‍ശിക്കുമ്പോഴും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റം സൂക്ഷിയ്ക്കാന്‍ ശ്രമിക്കുക. വേണമെങ്കില്‍ ഏറ്റവും അടുപ്പമുള്ള വിശ്വസ്തയായ ഒരു കൂട്ടുകാരിയോട് ഇക്കാര്യം സൂചിപ്പിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അവര്‍ക്കെന്തെങ്കിലും പ്രശ്നം തോന്നിയിട്ടുണ്ടോ എന്നും ചോദിക്കുക. അവള് ഇക്കാര്യത്തില്‍ ഉറപ്പ് പറഞ്ഞാല്‍ ഇതും ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുക. ചിലപ്പോള്‍ തന്റെ മുഖഛായയ്ക്ക് കോട്ടം വന്നേയ്ക്കുമെന്ന തോന്നലില്‍ ഈ ശീലം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായേയ്ക്കും.
പതിനെട്ടാമത്തെ അടവ്
ഇതുകൊണ്ടൊന്നും ആള് മാറുന്ന ലക്ഷണമില്ലെങ്കില്‍ നിങ്ങക്ക് അവസാന ശ്രമത്തിലേയ്ക്ക് കടക്കാം. നിങ്ങളും അന്യപുരുഷന്മാരെ ആവശ്യത്തില്‍ക്കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന്റെ മനോഭാവം എന്തെന്ന് ആരായുക. ഇക്കാര്യം പ്രയോഗത്തില്‍ വരുത്തിനോക്കാം ശ്രമിക്കുക.
ഒരു വിധക്കാരൊക്കെ ഈ വിദ്യയ്ക്കുമുന്നില് മുട്ടുമടക്കേണ്ടതാണ്. ഇനി അദ്ദേഹത്തിന് ഈ ശീലം മാറ്റാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ ഇക്കാര്യമൊക്കെ പ്രാധാന്യം കൊടുക്കാതെ തള്ളിക്കളയുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലുള്ള കാര്യം തുറന്ന പറഞ്ഞ്. ഇത്തരമൊരു പങ്കാളി വേണ്ടതുണ്ടോ എന്ന് തീരുമാനിയ്ക്കാം.



Click it and Unblock the Notifications
