Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അദ്ദേഹത്തിന് സ്ത്രീകളൊരു വീക്നെസ്സാണോ?
പ്രിയപ്പെട്ടവനൊപ്പമായിരിക്കുമ്പോള് അദ്ദേഹത്തിന്റെ കണ്ണുകള്‍ മറ്റു സുന്ദരികളില്ച്ചെന്നുപതിയുന്നത് നിങ്ങളെ അസ്വസ്ഥയാക്കാറില്ലേ. കടുന്നുപോയ ഒരു സ്ത്രീയെ ഒന്നുകൂടി നോക്കാനായി അദ്ദേഹം തിരിയുകയോ കാറിന്റെ കണ്ണാടിയുടെ ദിശ ശരിയാക്കി അതില്‍ ശ്രദ്ധിയ്ക്കുകയോ ചെയ്യുമ്പോള്‍ ശരിക്കും ദേഷ്യം വരാറില്ലേ. ഈ വികാരങ്ങള്‍ സ്വാഭാവികമാണ് എന്നാല്‍ ഇതിന്റെ പേരില്‍ വീട്ടില്‍വന്ന് ഒരു വമ്പന്‍ വഴക്കുതന്നെ സൃഷ്ടിയ്ക്കുകയാണ് നിങ്ങള്‍ ചെയ്യാറെങ്കില്‍ അത് ശരിയായ മാര്‍ഗ്ഗമല്ല. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കടിഞ്ഞാണിടാന്‍ ഈ രീതിയിലൊന്നു പരിശ്രമിച്ചുനോക്കൂ.
സംശയം ശരിയാണെന്ന് ഉറപ്പിക്കുക
ആദ്യം ഈ സംശയം തോന്നിക്കഴിഞ്ഞാലുടന് നിങ്ങളുടെ ഭര്‍ത്താവിന്റെ ഈ സ്വഭാവം എത്രത്തോളം ഗുരുതരമായതാണെന്ന് കണ്ടെത്തുക. മുന്നില്‍പ്പെടുന്ന സ്ത്രീകളെ വെറുതെ ഒന്നു നോക്കുകയും പിന്നീട് കണ്ണുകള്‍ മാറ്റുകയും ചെയ്യുകയാണ് അയാള്‍ ചെയ്യുന്നതെങ്കില്‍ ഇക്കാര്യത്തില്‍ ആവലാതിപ്പെടേണ്ടകാര്യമില്ല.
കാരണം വിപരീത ലിംഗക്കാരോടുള്ള ആകര്‍ഷണം ജന്തുസഹജമാണ്. പക്ഷേ സ്ത്രീകളെ തീര്‍ത്തും ലജ്ജാകരമായ രീതിയില്‍ നോക്കുകയും കണ്ണില്‍ നിന്നും മറയുന്നതുവരെയും പിന്നെ തിരിഞ്ഞും നോക്കുകയും ചെയ്യുകയാണ് കക്ഷിയുടെ രീതിയെങ്കില്‍ സൂക്ഷിക്കുക. ഇത് ശ്രദ്ധിക്കേണ്ട രോഗംതന്നെയെന്ന് ഉറപ്പിക്കാം. മാത്രമല്ല വീട്ടില്‍ വരുകയും മറ്റും ചെയ്യുന്ന നിങ്ങളുടെ കൂട്ടുകാരികളോടും മറ്റും അദ്ദേഹം ഇങ്ങനെ പെരുമാറുന്നുണ്ടെങ്കില്‍ ഉറപ്പായും നിങ്ങള്‍ പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.
അദ്ദേഹത്തോടൊപ്പം നിങ്ങള്‍ക്കും ചേരാം
നിങ്ങളുടേത് വളരെ ഹ്രസ്വമായ കാലത്തേയ്ക്കുമാത്രമുള്ള ഒരു ബന്ധമാണെങ്കില്‍ പങ്കാളിയുടെ ഈ കള്ളക്കണ്ണിനെ കണ്ടില്ലെന്നുവയ്ക്കുകയാവും നല്ലത്. മാത്രമല്ല ഈ സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹം നോക്കുന്ന സ്ത്രീയെക്കുറിച്ച് വല്ല കമന്റും പറഞ്ഞ് ആ നിമിഷത്തെ സംഘര്‍ഷത്തെ അയവുവരുത്തുകയും ചെയ്യാം. ഇത് പിന്നീട് ഓര്‍ക്കാന്‍ രസമുള്ള ഒരു നിമിഷമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
ഈ രീതി നിങ്ങളെ അസ്വസ്ഥയാക്കുന്നുവെന്ന് ബോധ്യപ്പെടുത്തുക
ഇനി അതല്ല നിങ്ങളുടെ ബന്ധം വളരെ ദൃഢമായതാണെങ്കില് ഉദാഹരണത്തിന് ഭാര്യയും ഭര്‍ത്താവുമാണെങ്കില്‍ ഈ ശീലത്തെ അങ്ങനെ പ്രോത്സാഹിപ്പിക്കേണ്ടതില്ല. പുരുഷന്റെ ഈ സ്വഭാവത്തെക്കുറിച്ച് കുത്തും മുനയും വെച്ച് സംസാരിക്കാതെ കാര്യം തുറന്ന് സംസാരിക്കുക. അദ്ദേഹത്തിന്റെ ഈ രീതി നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്നും അത് നിങ്ങളെ എത്രത്തോളം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തുക.



Click it and Unblock the Notifications
