Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഭര്ത്താവിനോട് വഴക്കിടല്ലേ
വിവാഹം കഴിഞ്ഞ് ഏറെനാളായിട്ടും ഒരു കുഞ്ഞിക്കാലു കാണാന് കഴിയാതെ വിഷമിക്കുകയാണോ. ഈ ദുരവസ്ഥയെ തരണം ചെയ്യാനായി നിങ്ങള് സമ്മര്ദ്ദമുണ്ടാക്കുന്ന ജോലിയും ഭര്ത്താവിനോട് വഴക്കിടുന്നതും കുറയ്ക്കണമെന്നാണ് വന്ധ്യതാപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകര് പറയുന്നത്. ഗര്ഭധാരണം വിജയകമാകാത്തതിന് ജീവിത രീതിയുമയി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങള് കാരണമാകുന്നുണ്ട്. മിക്കവരും മാനസിക സംഘര്ഷങ്ങളും സമ്മര്ദ്ദവും അകറ്റാന് പതിവായി മദ്യപിക്കുന്നു. എന്നാല് ഇത് വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധര് പറയുന്നത്. മദ്യപിക്കുന്നത് സ്ത്രീകളാണെങ്കില് പ്രത്യുതല്പാദനത്തിന് സഹായിക്കുന്ന ഹോര്മോണുകളുടെ ഉല്പാദനത്തെയാണ് മദ്യത്തിലെ ആള്ക്കഹോള് ബാധിക്കുന്നത്. മദ്യപാനം പതിവാകുന്നതോടെ ഈ ഹോര്മ്മോണ് ഉല്പാദനം തകരാറിലാവുകയും ആര്ത്തവചക്രം ക്രമം തെറ്റുകയും ചെയ്യുന്നു- ബ്രീട്ടീഷുകാരിയായ ഫെര്ടിലിറ്റി എക്സ്പേര്ട്്ട സിന്റ വെസ്റ്റ് പറയുന്നു. വന്ധ്യതാനിവാരണത്തിനായി ക്ലിനിക്കിലെത്തിയ രോഗികളെ നീരീക്ഷിച്ചാണ് സിന്റയും കൂട്ടരും ഇക്കാര്യങ്ങള് കണ്ടെത്തിയത്. മദ്യം, പുകവലി, എന്നിവയൊക്കെപ്പോലെതന്നെ ഇക്കാലത്ത് ജനങ്ങള് അനുഭവിക്കുന്ന സമ്മര്ദ്ദവും പ്രത്യുല്പാദനപ്രശ്നങ്ങള്ക്ക് കാരണമാകുന്നുവെന്നാണ് ഇവര് പറയുന്നത്. ഇത്തരം സമ്മര്ദ്ദങ്ങള് ദമ്പതിമാരുടെ ലൈംഗിജീവിതത്തെയും സ്ത്രീകളിലെ പ്രത്യുല്പാദനക്ഷമതെയും ദോഷകരമായി ബാധിക്കുന്നു. ഇന്നത്തെ സ്ത്രീകള് കൂടുതല് ഉത്തരവാദിത്തങ്ങളുള്ളവരാണ്. അതുകൊണ്ടുതന്നെ അവര് അനുഭവിക്കുന്ന സമ്മര്ദ്ദത്തിന്റെ അളവും കൂടുന്നു. ബാധ്യതകള്ളും ഉത്തരവാദിത്തങ്ങളും അവയുണ്ടാക്കുന്ന സമ്മര്ദ്ദങ്ങള്ക്കുമിടയില് മിക്കവരുടെയും ലൈംഗിക ജീവിതം താറുമാറാവുന്നു. ചിലര്ക്ക് ലൈംഗിക ജീവിതം സാധ്യമാകാതെ വരുന്നു. ഇതൊക്കെ പ്രത്യുല്പാദനപരമായ പ്രശ്നങ്ങള്ക്ക് കാരണമാകുന്നു. സമ്മര്ദ്ദം മൂലമുണ്ടാകുന്ന വീട്ടുവഴക്കുകള്ക്കും ഇതില് പ്രധാന റോളുണ്ട്. ഇതും ലൈംഗിക ജീവിതത്തില് പ്രശ്നങ്ങളുണ്ടാകുന്നു. ലൈംഗിക ജീവിതം ആരോഗ്യകരമല്ലാതാവുമ്പോള് സ്ത്രീകളില് ഗര്ഭധാരണസാധ്യത കുറയുന്നു. സമ്മര്ദ്ദത്തെയും അതുമൂലമുണ്ടാകുന്ന വഴക്കുകളെയും അകറ്റി നിര്ത്തിയാല്ത്തന്നെ ഒരു പരിധിവരെ ലൈംഗികജീവിതം ആരോഗ്യകരമാക്കാമെന്നാണ് ഗവേഷകര് പറയുന്നത്. ഇത് ഒരു പരിധിവരെ പ്രത്യുല്പാദന പ്രശ്നങ്ങള് അകറ്റുകയും ചെയ്യുമത്രേ.



Click it and Unblock the Notifications
