Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീ സുഹൃത്തുണ്ടെങ്കില്‍ ആയുസ്സ് കൂടും!!
സ്വന്തം ലിംഗത്തില്‍പ്പെട്ടവരുമായി സുഹൃദ്ബന്ധവും ആത്മവിശ്വാസവുമില്ലാത്ത സ്ത്രീകള്‍ നേരത്തേ മരിയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്.
ഇത്തരം സ്ത്രീകള്‍ എന്തെങ്കിലും ആഘാതങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും കരകയറാന്‍ പതിവില്‍ക്കൂടുതല്‍ സമയമെടുത്തേയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്മര്‍ദ്ദം അകറ്റുന്നതുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സ്ത്രീകളുമായി സുഹൃദ്ബന്ധമുള്ള സ്ത്രീകള്‍ക്ക് ആയുസ്സ് കൂടുന്നു. മാത്രമല്ല അവര്‍ ജീവിതമേല്‍പ്പിക്കുന്ന ആഘാതങ്ങളില്‍ നിന്നും പെട്ടന്ന് തന്നെ പൂര്‍വ്വാവസ്ഥയില്‍ എത്തുകയും ചെയ്യുന്നു- സൈക്കോളജിക്കല്‍ റിവ്യൂ എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വന്തം ലിംഗത്തില്‍പ്പെട്ടവരുമായി സൗഹൃദം പുലര്‍ത്തുമ്പോള്‍ സ്ത്രീകളില്‍ ഓക്സീടോസിന്‍ എന്ന ഹോര്‍മ്മോണ്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിവുള്ള ഹോര്‍മ്മോണാണ്. ഓക്സീടോസിന്റെ ഉല്പാദനം കൂടുമ്പോള്‍ അത് മാനസികമായി തീര്‍ത്തും ശാന്തമായ അവസ്ഥ പ്രദാനം ചെയ്യുന്നു.
മാത്രമല്ല ഇത്തരത്തിലൊരു പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുമ്പോള്‍ സ്വന്തം ലിംഗത്തില്പ്പട്ടവരുമായി കൂടുതല്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള പ്രേരണ സ്ത്രീകള്‍ക്കുള്ളില്‍ ഉണ്ടാവുകയും ചെയ്യുന്നു.
മിക്ക ബന്ധങ്ങളിലും പൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തുന്ന സ്ത്രീകള്‍ ബന്ധങ്ങള്‍ ദൃഢമായി സൂക്ഷിക്കാന്‍ കഴിവുള്ളവരുമാണ്. മാത്രവുമല്ല ഒരു പുരുഷനുമായി ഒരു സ്ത്രീയ്ക്കുള്ള ബന്ധത്തെ അപേക്ഷിച്ച് സ്ത്രീകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തവും ഊഷ്മളവുമായിരിക്കും- റിപ്പോര്‍ട്ടില്‍ പറയുന്നു.



Click it and Unblock the Notifications
