Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള് പുരുഷന്മാരോട് പറയുന്ന അഞ്ച് നുണകള്
എനിക്ക് 23 വയസ്സാണ് പ്രായം: പ്രായത്തെ കുറിച്ച് സത്യം പറയുകയെന്നത് മിക്ക സ്ത്രീകള്ക്കും അലര്ജിയാണ്. പിടിക്കപ്പെടില്ലെന്നറിഞ്ഞാല് അവര് ഒരു അഞ്ചാറ് വയസ്സ് കുറച്ചങ്ങ് പറയും. താന് ചെറുപ്പമാണെന്ന് കാണിക്കാനുളള സ്ത്രീയുടെ തത്രപാടിന്റെ ഭാഗമാണീ നുണയെന്ന് കരുതിയാല് മതി.
നിങ്ങളുമായുളള ബന്ധം തുടരാന് ഞാന് ആഗ്രഹിക്കുന്നില്ല: സ്നേഹിക്കുന്ന പുരുഷനൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീ പക്ഷേ അത് തുറന്ന് പറയില്ല. കാരണം അത് പുരുഷനില് നിന്ന് കേള്ക്കാനാണ് അവള് ഇഷ്ടപ്പെടുന്നത്.
ഇത് കേള്ക്കാനായി പല നുണകളും അവള് പറയും. അതിലൊന്നാണ് മേല് പറഞ്ഞത്. കാരണം ഇത്തരമൊരും ഭീഷണി കേട്ടാല് കാമുകന് ബന്ധം കൂടുതല് മെച്ചപ്പെടുത്താനുളള ശ്രമങ്ങള് നടത്തുമെന്ന് അവള്ക്ക് നന്നായിറിയാം. അതിനാല് ഇനി കാമുകി ഇത്തരമൊരു ഡയലോഗ് പറയുകയാണെങ്കില് ഉറപ്പിച്ചോളൂ, അവള് നിങ്ങളെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന്.
എനിക്ക് വേറെ കാമുകനുണ്ട്: പുരുഷന്റെ ഇഗോയ്ക്കിട്ട് ഒരു തട്ട് തട്ടാനുളള ഏറ്റവും നല്ല നുണയിതാണെന്ന് സ്ത്രീകള്ക്ക് അറിയാം. അതിനാല് കാമുകി ഇത്തരം നുണ പറഞ്ഞാല് അതങ്ങ് പൂര്ണ്ണമായും വിശ്വസിക്കേണ്ട്.
എനിക്ക് നീ മാത്രമല്ലേയുളളൂ: കാമുകന് തന്റെ ജീവിതത്തിലുളള സ്ഥാനം എത്ര വലുതാണെന്ന് കാണിക്കാനായാണ് സ്ത്രീ ഇത്തരമൊരു നുണ തട്ടിവിടുന്നത്. കാമുകന് തനിക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്നും താന് അവനെ വളരെയധികം ആശ്രയിക്കുന്നുവെന്നും വരുത്തിതീര്ക്കാന് വേണ്ടിയും ഈ നുണയെ തരംതിരിക്കാം.എനിക്ക് നിന്റെ മേല് അത്ര ഭ്രാന്തൊന്നുമില്ല: പ്രണയത്തിന്റെ കയ്പ്പുനീര് രുചിച്ച ഒരു സ്ത്രീയുടെ പ്രതികരണമായിരിക്കും ഇത്. തന്റെ ദുഖങ്ങള് മറച്ചുവയ്ക്കാനും കാമുകന് പിരിഞ്ഞുപോയാലും അത് തന്നെ ബാധിക്കില്ലെന്ന് വരുത്തിതീര്ക്കാനുമായി സ്ത്രീ കണ്ടെത്തുന്ന നുണയാണിത്.



Click it and Unblock the Notifications
