Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
പ്രതിബന്ധത, അടുപ്പം, അഭിനിവേശം
പ്രതിബന്ധത, അടുപ്പം, അഭിനിവേശം എന്നീ മൂന്ന് ഘടകങ്ങളാണ് ഏതൊരു ബന്ധത്തിലും അടിസ്ഥാനമാകുന്നത്. ഇവ മൂന്നുംചേര്ന്ന ഒരു ശക്തമായ വൈകാരിക അടിത്തറയിലാണ് ബന്ധങ്ങള്‍ രൂപപ്പെടുന്നത്. ഒരു വ്യക്തിയെ തിരിച്ചറിയുന്നതില്‍ നിന്നും മനസ്സിലാക്കുന്നതില്‍ നിന്നുമാണ് ഇവ മൂന്നും രൂപപ്പെടുന്നത്.
പ്രതിബന്ധത
ഏതൊരു ബന്ധത്തിലും പരസ്പര പ്രതിബന്ധത ആവശ്യമാണ്. പങ്കാളികള്‍ക്ക് പരസ്പരമുണ്ടാകേണ്ട ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണിത്. ഇതില്‍നിന്നും മാത്രമേ ബന്ധത്തെക്കുറിച്ച് ആത്മവിശ്വാസം പങ്കാളികളില്‍ സൃഷ്ടിക്കപ്പെടുകയുള്ളു.
തീരുമാനങ്ങളെടുക്കുമ്പോള്‍ പങ്കാളിയ്ക്കുകൂടി ആവശ്യമായ പരിഗണന നല്‍കുക. തന്റെ എല്ലാകാര്യങ്ങളിലും പങ്കാളിയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന ബോധം ഉണ്ടാക്കാന്‍ കഴിയുക. പരസ്പരം വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളെയും വിമര്‍ശനങ്ങളെയും ആരോഗ്യപരമായി സമീപിയ്ക്കുക. എന്നിവയൊക്കെ പ്രതിബന്ധതയുടെ ഭാഗമാണ്.
പങ്കാളിയ്ക്കുണ്ടാകുന്ന ദോഷങ്ങളും വിഷമങ്ങളും പ്രത്യക്ഷമായി തന്നെയും ബാധിയ്ക്കുമെന്ന തിരിച്ചറിവ്. ഇത്തരം ഘട്ടങ്ങളില്‍ പരസ്പരം താങ്ങാവേണ്ടതിന്റെ ആവശ്യകത ഇതെല്ലാം മനസ്സിലാക്കുന്നിടത്തുനിന്നും പ്രതിബന്ധതയെന്ന ഘടകം വികസിച്ചു തുടങ്ങും.
അടുപ്പം.
ഒന്നും ഒളിച്ചും മറച്ചും വെയ്ക്കാത്ത ബന്ധങ്ങളാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. വിശ്വസ്തതയെന്ന കാര്യം ഇതിനോടു ബന്ധപ്പെട്ടു കിടക്കുന്നതാണ്. തോന്നുന്നതെന്താണെങ്കിലും അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അത് ക്ഷമയോടെ കേള്‍ക്കുവാനുള്ള സന്നദ്ധത ഇതും അടുപ്പത്തില്‍ നിന്നുണ്ടാകുന്നതാണ്.
ഈ ലോകത്തില്‍ തങ്ങള്‍ക്കേറ്റവും അടുപ്പം തങ്ങളോരോരുത്തരോടുമാണെന്ന വിശ്വാസമാണ് അടുപ്പത്തെ അര്‍ത്ഥവത്താക്കുന്നത്. സ്ഥലപരമായി അകന്നിരിക്കുമ്പോഴും ഏറ്റവും അടുത്തുണ്ടെന്ന തോന്നല്‍. ആ തോന്നലില്‍ നിന്നുണ്ടാകുന്ന സുരക്ഷിതത്വ ബോധം സമാധാനം ഇതാഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ.
അഭിനിവേശം
പ്രണയത്തിന്റെ അല്ലെങ്കില്‍ സ്നേഹത്തിന്റെ ഉദാത്തമായ ഭാവമാണിത്. ഇതില്‍ വെറും മാനസിക വികാരമല്ല ലൈംഗികതയും ഉള്‍പ്പെട്ടിരിക്കുന്നു. ആദ്യം പറഞ്ഞ രണ്ടു ഘടകങ്ങളും പൂര്ണ്ണാകുന്നിടത്തുമാത്രമേ അഭിനിവേശത്തിന് സ്ഥാനമുള്ളു. വെറും നിമിഷങ്ങള്‍ക്കപ്പുറം ജീവിതകാലം മുഴുവന്‍ ഈ അഭിനിവേശത്തെ നിലനിര്‍ത്താന്‍ കഴിയുകയെന്നത് തന്നെയാണ് നിങ്ങളുടെ പ്രണയത്തിന്റെ വിജയം.
ഈ മൂന്നുഘടകങ്ങളുടെയും ആവശ്യകത മനസ്സിലാക്കാനും പങ്കാളിയെ മനസ്സിലാക്കാനും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാനും കഴിയുമ്പോള്‍ മാത്രമേ നിങ്ങള്‍ ഒരു നല്ല പ്രണയിയാകുന്നുള്ളു.



Click it and Unblock the Notifications
