Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
ഒരു നല്ല പ്രണയിയാകാന്‍ ആഗ്രഹിക്കുന്നില്ലേ
ജീവിതത്തിലെ ഏറ്റവും മനോഹരമായ വികാരമെന്നാണ് പ്രണയം വാഴ്ത്തപ്പെടുന്നത്. ഈ ജീവിതത്തില്‍ ഒരു തവണയെങ്കിലും പ്രണയിക്കാത്തവര്‍ ഒരാളോടെങ്കിലും പ്രണയം തോന്നാത്തവര്‍ നിര്ഭാഗ്യവാന്മാരെന്നുമാണ് പ്രണയിച്ചവരും പ്രണയിച്ചുകൊണ്ടിരിക്കുന്നവരും പറയുന്നത്.
എന്നാല്‍ പ്രണയിച്ചതിന്റെ പേരില്‍ ദുരിതങ്ങള്‍ അനുഭവിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നവരും കുറവല്ല. ഏറ്റവും മനോഹരമായ ഈ വികാരത്തെ ജീവിതത്തില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നല്ല ബന്ധങ്ങള്‍ മനുഷ്യരില്‍ നല്ല ഗുണങ്ങളെ ഉണര്‍ത്തുകയും ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.
ചിലപ്പോള്‍ ജീവിതം മുഴുവന്‍ സുന്ദരമായിത്തീരാന് ഒരാളുടെ സ്നേഹത്തിന് അല്ലെങ്കില്‍ ഒരാളെ സ്നേഹിക്കുമ്പോള്‍ കഴിഞ്ഞേയ്ക്കും. പ്രണയത്തിലൂടെ ലഭിക്കുന്ന വൈകാരിക പിന്തുണയും പങ്കാളികളില്‍ ഉത്സാഹവും ആത്മവിശ്വാസവും ഇച്ഛാശക്തിയും വളര്‍ത്തുന്നുണ്ടെന്നും കണ്ടെത്തിക്കഴിഞ്ഞതാണ്.
പ്രണയിക്കാന്‍ അല്ലെങ്കില്‍ വിവാഹം കഴിയ്ക്കാന്‍ ആലോചിക്കുമ്പോള്‍ത്തന്നെ ഏങ്ങനെ ഒരു നല്ല പങ്കാളിയാകാമെന്ന ചിന്ത പുരുഷനിലും സ്ത്രീയിലും ശക്തിപ്പെടും. ഇരുകൂട്ടരും തങ്ങളുടെ ബന്ധങ്ങളില്‍ നിന്നും പരസ്പരം പലതും ആഗ്രഹിക്കുകയും ചെയ്യുന്നു. ബന്ധങ്ങള്‍ എന്നും വസന്തമായി ആഘോഷിക്കുകയെന്നത് എല്ലാവര്ക്കും കിട്ടാത്ത ഭാഗ്യം തന്നെയാണ്. മനസ്സിലാക്കാനും മറ്റുള്ളവരെ അംഗീകരിയ്ക്കാനുമുള്ള മനസ്സ് തന്നെയാണ് ബന്ധങ്ങളെ നിലനിര്‍ത്തുന്നതിന് ആദ്യം വേണ്ടത്.



Click it and Unblock the Notifications
