Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സീരിയലുകളും നിങ്ങള്ക്കെതിരേയാണ് സുഹൃത്തേ
വിശ്വസിച്ചാലും ഇല്ലെങ്കിലും സിനിമകളും സീരിയലുകളും സ്ത്രീകളെ സംശയരോഗികളാക്കി മാറ്റുന്നതില് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭാര്യാ-ഭര്തൃ ബന്ധവും, അതിനിടെയുളള അവിഹിതബന്ധങ്ങളും വഴക്കും വക്കാണവും, വിവാഹമോചനവും ഒന്നുമില്ലാത്ത സീരിയലുകള് ഇന്ന് കണികാണാനാവില്ല.
നിങ്ങള് അര്ധരാത്രി എന്തിനാണ് അവളെ വിളിച്ചത്? ആ ഫോണ് അറ്റ്ന്ഡ് ചെയ്യാന് കുളിമുറിയില് പോവേണ്ട ആവശ്യമെന്താണ്? എന്റെ മുന്നില് വച്ച് ഫോണ് എടുത്താല് എന്താണ്? ഓഫീസ് കഴിഞ്ഞ് എത്ര നേരമായി. ഈ നേരമിത്രയും നിങ്ങള് എന്തെടുക്കുകയായിരുന്നു? ഞാന് വിളിച്ചപ്പോള് നിങ്ങള് ഓഫീസില് ഇല്ലായെന്നാണല്ലോ അറിഞ്ഞത്. പിന്നെ എവിടെയായിരുന്നു?... എന്നൊക്കെയുളള ഡയലോഗുകള് സീരിയലുകളില് പതിവാണ്.
ദിവസത്തിന്റെ നല്ലൊരു ഭാഗം സീരിയലുകള്ക്കായി മാറ്റിവയ്ക്കുന്ന സ്ത്രീകളില് ഇത്തരം സംശയങ്ങള് ഉണ്ടായില്ലെങ്കിലെ അത്ഭുതപ്പെടാനുളളൂ. നിങ്ങള് രാത്രി തനിച്ചിരുന്ന ഒരു സിനിമ കാണുന്ന അവസരത്തില് ഭാര്യ ചോദിക്കുന്നു -ജോണ് ഏബ്രഹാമിന്റെ സിനിമയാണോ? ചൂടന് നടികളുമായി ജോണ് തകര്ത്തഭിനയിക്കുന്ന രംഗമാണോ രംഗങ്ങളാണോ നിങ്ങള് കാണുന്നതെന്നാണ് പരോക്ഷമായി ആ ചോദ്യം അര്ത്ഥമാക്കുന്നത്.
നിങ്ങള് ഇന്റര്നെറ്റില് ചാറ്റിങ്ങിലാണെങ്കില് ഭാര്യ ചോദിക്കുന്നു-നിങ്ങളുടെ കൂട്ടുക്കാരന് ഓണ്ലൈനിലുണ്ടോ. ഈ ചോദ്യത്തിലൂടെ അര്ത്ഥമാക്കുന്നത്-എന്താണ്, പുതിയ കൂട്ടുകാരിയെ കണ്ടെത്തിയോ, അല്ലെങ്കില് ഏതവളോടാ ഈ പഞ്ചാരയടിയെന്നാണ്.
അതിനാല് ഇത്തരം തനിച്ചുളള പരിപാടികള് കഴിവതും ഒഴിവാക്കുക. പകരം ഒന്നിച്ചിരുന്ന ടിവി കാണുകയും ചാറ്റിങ്ങില് ഏര്പ്പെടുകയും ചെയ്യുക. ഇല്ലെങ്കില് ഭാര്യ ഇല്ലാത്ത സമയം നോക്കി ഇതെല്ലാം ചെയ്യുകയെന്നതാണ് കുടുംബകലഹം ഒഴിവാക്കാനുളള മാര്ഗം.



Click it and Unblock the Notifications
