For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം തകരുന്നത് ഇങ്ങനെ......

By Super
|

വളരെ തിരക്ക് പിടിച്ച ഒരു വ്യവസായി ഐടി മേഖലയിലെ ഒരു യുവതി കാണുന്നു, ഇഷ്ടപ്പെടുന്നു. കാത്തിരുന്നാല്‍ മറ്റാരെങ്കിലും കൊത്തികൊണ്ട് പോവുമോ എന്ന ഭയം കാരണം പുളളിക്കാരന്‍ വേഗം തന്നെ ആ ഇഷ്ടം വെളിപ്പെടുത്തുകയും ചെയ്തു.

യുവതിയ്ക്കും ഇഷ്ടമായി. അങ്ങനെ പ്രണയത്തിന്‍റെ ഏറ്റവും വിഷമകരമായ ഘട്ടം കക്ഷി വിജയകരമായി പൂര്‍ത്തിയാക്കി.

തുടര്‍ന്ന്‌ കാമുകിയുടെ ഓരോ ഫോണ്‍കോളിനായി അയാള്‍ കാത്തിരുന്നു. കാമുകി തുടരെ വിളിക്കുകയും ചെയ്തു പോന്നു.. ഇതെല്ലാം അയാളെ സന്തോഷിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ തിരിച്ച്‌ ഫോണ്‍വിളിയ്‌ക്കണമെന്ന്‌ അയാള്‍ക്ക്‌ ഒരിക്കലും തോന്നിയില്ല. അല്ലെങ്കില്‍ ബിസ്നസ് തിരക്കുകള്‍ക്കിടെ അയാള്‍ അത് മറന്ന്. പോരാ‍ഞ്ഞ് കാമുകി വേണ്ടപ്പോള്‍ വിളിക്കുന്നുണ്ടല്ലോ. അത് കൊണ്ട് നോ പ്രോബ്ലം.

പതിയെ പതിയെ കാമുകിയുടെ ഫോണ്‍കോളുകളുടെ എണ്ണം കുറഞ്ഞ്‌ വരുന്നതു ആദ്യമൊന്നും അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. തന്റെ വില കുറഞ്ഞ്‌ വരുന്നതായും അയാള്‍ക്ക്‌ തോന്നിയില്ല. അത്‌ അറിഞ്ഞപ്പോഴെക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു.

തന്റെ പ്രണയിനിയ്‌ക്ക്‌ താന്‍ നല്‍കിയ സമ്മാനങ്ങളൊക്കെ തിരിച്ചുവന്നപ്പോഴാണ്‌ സംഭവങ്ങളുടെ പോക്ക്‌ ശരിയായ രീതിയിലല്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞത്‌. അപ്പോഴും കാര്യമറിയാതെ അയാള്‍ കാമുകിയെ ബന്ധപ്പെട്ടുവെങ്കില്‍ ഗുഡ്‌ബൈ എന്ന്‌ വാക്കാണ്‌ അയാള്‍ക്ക്‌ കേള്‍ക്കാനായത്‌.

X
Desktop Bottom Promotion