For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം തകരുന്നത് എന്തുകൊണ്ട്?

By Super
|

ഒരു പ്രണയബന്ധം നില്‍നിര്‍ത്തുന്നതെന്താണ്‌? ഹോട്ടല്‍ മുറിയിലെ മെഴുതിരി വെട്ടത്തിലിരുന്ന്‌ മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിക്കുന്നതോ, അതോ മനോഹരമായ സ്ഥലങ്ങളിലെയ്‌ക്ക്‌ വിനോദയാത്ര പോകുന്നതോ, അതുമല്ലെങ്കില്‍ ഓരോ കുസൃതികള്‍ ഒപ്പിക്കുന്നതോ.

പങ്കാളി നല്‍കുന്ന സ്‌നേഹവും കരുതലുമൊക്കെ നിസ്സാരമായി കാണുന്നവരാണ്‌ മിക്കവരും. അതിന് വേണ്ട വിലകല്‍പ്പിക്കാന്‍ പൊതുവേ നമ്മള്‍ തയ്യാറാക്കാറില്ല. ഇതാണ്‌ പല ബന്ധങ്ങളുടെയും തകര്‍ച്ചയിലേയ്‌ക്ക്‌ നയിക്കുന്നതിന്റെ മൂലകാരണവും.

മിക്ക ആളുകളും ആഗ്രഹിക്കുന്നത്‌ അവരുടെ പങ്കാളി എപ്പോഴും സമീപത്തുണ്ടാവണമെന്നും അവരെ പ്രശംസകള്‍ കൊണ്ട്‌ മൂടണമെന്നുമാണ്‌. മധുരിക്കുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക.

പ്രണയം നേടിയെടുക്കാനുളള ശ്രമത്തില്‍ എല്ലാവരും എന്തും ചെയ്യും. അത് നേടിയെടുക്കുന്നത് വരെ എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണ്. എന്നാല്‍ ഇഷ്ടപ്പെട്ടയാളെ വീഴ്ത്തി കഴിഞ്ഞുവെന്ന് ഉറപ്പാക്കിയാല്‍ പിന്നെ പലരുടെയും സ്വഭാവം മാറും. അത് വരെ ആ ആളെ വരുതിയിലാക്കാനുളള പരക്കംപാച്ചിലായിരുന്നു.

കക്ഷി വീണു കഴിഞ്ഞു ഇനി തന്നെ പിരിയാന്‍ ആവില്ലെന്ന് അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തുന്പോള്‍ പിന്നെയാണ് ശരിയായ സ്വഭാവം പുറത്ത് വരിക. അപ്പോ പണ്ടെത്തെ പോലെ നിരത്തിവിളിയും സന്ദര്‍ശനവും ഒന്നുമുണ്ടാവില്ല.

അവര്‍ ഇങ്ങോട്ട് സ്നേഹം നിര്‍ലോഭം തന്നിരിക്കണം. എന്നാല്‍ തിരിച്ചങ്ങോട്ട് അതു പോലെ കൊടുക്കാന്‍ മടിയാണ്. ആള്‍ വരുതിയിലായല്ലോ, ഇനി വിട്ടുപോവില്ല എന്നാണ് പലരുടെയും വിശ്വാസം.

എന്നാല്‍ കാലമൊക്കെ മാറി. അങ്ങോട്ടില്ലെങ്കില്‍ ഇങ്ങോട്ടുമില്ലെന്ന് ചിന്താഗതിക്കാരാണ് ഇപ്പോഴത്തെ പെണ‍്തലമുറ. വിചാരിച്ച പോലെ സ്നേഹം കിട്ടുന്നില്ലെങ്കില്‍ അവര്‍ പുതിയ ആളെ തേടി പോവും. പിന്നെ ഇഞ്ചി കടിച്ച് കുരങ്ങിനെ പോലെയിരുന്നിട്ട് കാര്യമില്ല.

X
Desktop Bottom Promotion