Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പറഞ്ഞാലും പറഞ്ഞാലും ഇനിയെത്ര ബാക്കി
സംസാരപ്രിയരാണ് സ്ത്രീകള്. രണ്ട് സ്ത്രീകള് കൂടിയാല് പിന്നത്തെ കാര്യം പറയാനുമില്ല. ഇപ്പോള് ഉടുത്തിരിക്കുന്ന സാരിയുടെ ഭംഗി മുതല് അങ്ങ് സോണിയാ ഗാന്ധിയുടെ സാരിയുടെ നിറത്തില് വരെ സംസാരം എത്തിയില്ലെങ്കിലെ അത്ഭുതപ്പെടാനുളളൂ.
വീട്ടുകാര്യവും, നാട്ടുകാര്യവും, സീരിയല് കഥയും പരദൂഷണവുമായി ഇങ്ങനെ നീളും വാചകമടി. എന്നാല് ഇത്തരം അര്ത്ഥമില്ലാത്ത സംസാരങ്ങള് പുരുഷന്മാര് ഇഷ്ടപ്പെടുന്നില്ല. ചിലര്ക്ക് വാതോരാതെയുളള ഇത്തരം സംസാരം കേള്ക്കുമ്പോഴെ ചൊറിഞ്ഞ് വരും.
ഷോപ്പിങ്ങ് നടത്തുകയാ.. ഐ ആം ബിസി
ദിവസത്തില് ഇരുപത്തിനാല് മണിക്കൂറ് ഷോപ്പിങ് നടത്തിയാലും സ്ത്രീകള്ക്ക് തൃപ്തിയാവില്ല. അവര് ഷോപ്പിങ് ആസ്വദിക്കുന്നു.
ഒരു ജൗളി കടയില് കയറി കണ്ണില്കണ്ടതെല്ലാം നിരത്തിയിട്ട് അതില് ഒന്ന് തിരഞ്ഞെടുത്താല് ഭാഗ്യം. ഇല്ലെങ്കില്, ഇറങ്ങിയൊരു പോക്കാണ്, അടുത്ത കട ലക്ഷ്യം വച്ച്. അവസാനം മനസ്സിനിഷ്ടപ്പെട്ട് ഒന്ന് തപ്പിപിടിച്ച് എടുക്കുമ്പോഴെക്കും അഞ്ചാറ് കടകള് കയറിയിറങ്ങി കഴിഞ്ഞിരിക്കും.
ഇതേസമയം, ഷോപ്പിങ്ങിനോട് അത്ര മമത കാട്ടാത്തവരാണ് പുരുഷന്മാര്. ഭാര്യമാരോടൊപ്പം ഷോപ്പിങിന് പോവുകയെന്നത് മിക്ക പുരുഷന്മാരുടെയും പേടിസ്വപ്നമാണ്.
മണിക്കൂറുകള് ഒരോ കടയിലും ഈച്ചയാട്ടിയിരിക്കേണ്ട ഗതികേടാണ് ഇത്തരം ഷോപ്പിങ്ങുകളെന്നാണ് ഭൂരിപക്ഷം ഭര്ത്താക്കന്മാരുടെയും അഭിപ്രായം. എത്രയും പെട്ടെന്ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങാനാണ് പുരുഷന്മാര്ക്ക് ഇഷ്ടം.



Click it and Unblock the Notifications
