Latest Updates
-
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ്
സ്വാര്ത്ഥനാവാം ഒട്ടൊക്കെ
ജോലിസ്ഥലത്ത് അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും വെച്ച് തന്നെ ശല്യപ്പെടുത്തുന്ന ഒരാളെപ്പറ്റി സ്ത്രീ പറയുമ്പോള്‍ നിങ്ങള്‍ പ്രത്യേക ഭാവമാറ്റമൊന്നും കൂടാതെയാണോ കേട്ടുകൊണ്ടിരിക്കുന്നത്.
എങ്കില്‍ സൂക്ഷിയ്ക്കുക ഇതില്‍ നിന്നും സ്ത്രീ മനസ്സിലാക്കുന്നത് ഒരു പക്ഷേ നിങ്ങള്‍ക്ക് അവളോടുള്ള താല്പര്യം കെട്ടുതുടങ്ങിയെന്നായിരിക്കും. അല്ലെങ്കില്‍ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് നിങ്ങള്‍ വ്യാകുലപ്പെടുന്നില്ലെന്നായിരിക്കും.
തന്റെ കാര്യത്തില്‍ പുരുഷന് ഒട്ടൊക്കെ സ്വാര്ത്ഥനായിരിക്കണമെന്നാണത്രേ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് കൂടിയാലും പ്രശ്നം തന്നെ. മറ്റുള്ളവര്‍ തന്നെ നോക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമില്ലെന്ന് പറയാനാണ് സ്ത്രീകള്‍ കൂടുതലും ഇഷ്ടപ്പെടുന്നത്, മറിച്ചല്ല.
അവളുടെ വാക്കുകള്‍ തള്ളിക്കളയാറുണ്ടോ
ഒരിക്കലും പുരുഷനെ സംരക്ഷിയ്ക്കാന്‍ മാത്രം സ്ത്രീ ശക്തയല്ല. പക്ഷേ പലപ്പോഴും പുരുഷന്റെ വ്യക്തിത്വത്തെ സംബന്ധിച്ച അതിനെ മെച്ചപ്പെടുത്താനുതകുന്ന പല നിര്‍ദ്ദേശങ്ങളും സ്ത്രീകള്‍ മുന്നോട്ടുവെയ്ക്കാറുണ്ട്.
വസ്ത്രധാരണം, പെരുമാറ്റം തുടങ്ങിയ രീതികളില്‍ വരെ അവര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. മിക്കപ്പോഴും ഇത് അധികാരം സ്ഥാപിക്കാനോ അമ്മചമയാനോ അല്ല നിങ്ങളെ സഹായിക്കുകയെന്ന ഉദ്ദേശം മാത്രമേ അതില്‍ കാണുകയുള്ളു. എന്നാല്‍ മിക്ക പരുഷന്മാരും അത് നിസ്സാരമായി തള്ളിക്കളയുന്നു.
പക്ഷേ അവള് നല്കുന്ന ഇത്തരം ചെറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രാധാന്യത്തോടെ പരിഗണിയ്ക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുവെന്നതില്‍ സംശയമേതുമില്ല.



Click it and Unblock the Notifications
