Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
എനിക്ക് ഇപ്പോള്‍ വലുത് ഫുട്ബോള്‍ തന്നെയാണ്
നിങ്ങള്‍ ഒരു കളി കാര്യമായി കാണുകയായിരിക്കും. അതിനിടെയാവും അവള് വല്ല കാര്യവും പറഞ്ഞ് എത്തുന്നത്.
അപ്പോള്‍ വായില്‍ വരിക- നീയൊന്ന് മിണ്ടാതെ പോവുന്നുണ്ടോ, എനിക്കിപ്പോള്‍ സമയമില്ല എന്നാവും.
ഇതില്‍ കേള്ക്കുന്പോള് അവളും ചിലപ്പോള്‍ വിട്ടുതരില്ല- ഓ, നിങ്ങള്‍ എന്നേക്കാള്‍ പ്രധാനം കളിയാണെല്ലേ. ഞാന്‍ പറയുന്നത് കേള്‍ക്കാനാണ് സമയമില്ലാത്തത്.
ഉടന്‍ വരും അടുത്ത മറുപടി- അതേ, ഇപ്പോള്‍ എനിക്ക് നിന്നെക്കാള്‍ പ്രധാനം കളി തന്നെയാണ്. കഴിഞ്ഞു കാര്യം. പിന്നെ ടിവിയിലെ കളിയെക്കാള്‍ നല്ല ദൃശ്യം വീട്ടിനകത്താവും.
എനിക്ക് കുറേ ബാധ്യതകളുണ്ട്
നിങ്ങള്‍ക്ക് ബാധ്യതകളുണ്ടാവും. അത് അവളെ അറിയിച്ച് അവളെ കൂടി ടെന്ഷനാക്കേണ്ട് കാര്യമില്ല.
ആത്മവിശ്വാസവും തന്നെ സംരക്ഷിക്കാന്‍ കഴിവുമുളള പുരുഷനെയാണ് ഏതൊരു സ്ത്രീയും ഇഷ്ടപ്പെടുകയെന്നോര്ക്കുക.
ഓ, ഇതിലിത്ര ടെന്‍ഷനടിക്കാനെന്തിരിക്കുന്നു
അവള് എന്തെങ്കിലും പ്രശ്നത്തെ ചൊല്ലി സങ്കടപ്പെട്ടോ, ദുഖിച്ചോ ഇരിക്കുകയാവും. പക്ഷേ നിങ്ങള്‍ക്ക് അതത്ര പ്രശ്നമായി തോന്നണമെന്നില്ല.
അപ്പോള്‍ നിങ്ങള്‍ പറയുന്ന പല്ലവിയിതാവും-ഇതിലിത്ര ടെന്ഷനടിക്കാനെതാ ഉളളത്. അതങ്ങ് വിട്ടുകള. എന്നാല്‍ ഇത് അവളെ ദേഷ്യം പിടിപ്പിക്കുകയെയുളളൂ. കാരണം, അവളുടെ പ്രശ്നങ്ങളെ നിങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും തളളികളയുകയാണെന്നുമുളള ധാരണയ്ക്കിത്തരം വാക്കുകള്‍ ഇടയാക്കും.



Click it and Unblock the Notifications
