Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുരുഷന് സ്ത്രീയില്‍ നിന്ന് മറച്ചുവയ്ക്കേണ്ട കാര്യങ്ങള്‍
ചില കാര്യങ്ങളില്‍ പുരുഷന്മാര് വലിയ ശുഭാപ്തി വിശ്വാസക്കാരാണ്. തന്റെ പങ്കാളി (അത് ഭാര്യയോ കാമുകിയോ ആവാം)യോട് എല്ലാം തുറന്നങ്ങ് പറയാം എന്നാണ് ഇവരുടെ വിചാരം.
എന്നാല്‍ അങ്ങനെയല്ല. ഓര്‍ക്കുക, കാമുകിയോടോ ഭാര്യയോടോ തുറന്നടിച്ച് എന്തെങ്കിലും വിളമ്പുന്നത് ശരിയായ സമയത്ത് ശരിയായ വാക്കുകള്‍ ഉപയോഗിച്ചാവണം. ഇല്ലെങ്കില്‍ അധികം വൈകാതെ ഇരുവര്‍ക്കും അടിച്ചുപിരിയാം.
അപ്പോള്‍ പങ്കാളിയോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തെല്ലാമെന്നല്ലേ ?
എനിക്ക് ധാരാളം വനിതാസുഹൃത്തുക്കളുണ്ട്
നിങ്ങള്‍ക്ക് ധാരാളം പെണ് സുഹൃത്തുക്കളുണ്ടാവാം. ജോലിസ്ഥലത്തും മറ്റുമായി സ്ത്രീ സൗഹൃദങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഞാനിന് രാജിയെ വഴിയില്‍ വച്ചു കണ്ടു, അവളോടൊപ്പമൊരു ചായ കുടിച്ചു എന്നൊക്കെ നിങ്ങളുടെ പങ്കാളിയോട് പറയേണ്ട കാര്യമില്ല.
പങ്കാളി എത്ര വിശാലമനസ്കയായാലും ശരി മറ്റൊരു സ്ത്രീയെ കുറിച്ച് നിങ്ങള്‍ പറയുന്നത് അവള്‍ക്ക് സഹിക്കില്ല. അവള് അത് പ്രകടിപ്പിച്ചില്ലെങ്കില്‍ കൂടി. നിങ്ങളുടെ ഭാര്യയോ കാമുകിയോ ഒരു പുരുഷസുഹൃത്തിനെ കുറിച്ച് പറയുന്നത് നിങ്ങള്‍ക്ക് സഹിക്കുമോ.
എനിക്ക് അത്തരം ഇടുങ്ങിയ മനസ്സൊന്നുമല്ലെന്ന് നിങ്ങള്‍ പറഞ്ഞാലും മനസ്സിലെവിടെയോ ഒരു കരട് വീണ് കിടപ്പുണ്ടാവും. സ്ത്രീ സുഹൃത്തുമായി നിങ്ങളുടെ ബന്ധം പരിധി കടക്കാത്ത സൗഹൃദമാണെങ്കില്‍ വെറുതേ അതുമിതും പറഞ്ഞ പങ്കാളിയുടെ സ്വസ്ഥത നശിപ്പിക്കുന്നതെന്തിന്?
ഭൂതകാലത്തെ കുറിച്ച് കുന്പസരിക്കല്
ചിലരുടെ സ്വഭാവമാണത്. നല്ലപിളള ചമയുക. ഭൂതകാലത്ത് ചെയ്ത് പാപങ്ങളും തെറ്റുകളുമൊക്കെ അങ്ങ് വെളിപ്പെടുത്തുക.
ചില മാന്യമാരുണ്ട്, വിവാഹം കഴിഞ്ഞ് അധികനേരമായിട്ടുണ്ടാവില്ല, ഭാര്യയെ തനിച്ച് കാണേണ്ട താമസം, കുന്പസാരം തുടങ്ങുകയായി. ഞാന്‍ പണ്ട് അങ്ങനെ ചെയ്തു, ഇങ്ങനെ പറ്റി പോയി ഇനി ഇതൊന്നും ആവര്‍ത്തിക്കില്ല, ഞാന്‍ ഇന്ന് മുതല്‍ പുതിയൊരു മനുഷ്യനാവാന്‍ തീരുമാനിച്ചു....എന്ന് തുടങ്ങി ഭുതകാലത്ത് ചെയ്ത പാപങ്ങള്‍ അക്കമിട്ട് നിരത്തി ക്ലീനാക്കിയെന്ന് വിശ്വാസത്തില്‍ ദീര്ഷനിശ്വാസമിടുന്നവര്.
അങ്ങനെ കുമ്പസാരമൊക്കെ കഴിഞ്ഞ് മനസ്സ് പാവനമാക്കി ആശ്വസിച്ചിരിക്കുമ്പോള്‍ ഓര്‍ക്കുക അതോടെ നിങ്ങള്‍ അതൊക്കെ മറന്നാലും അവള് ഒരിക്കലും അത് മറക്കാന്‍ പോവുന്നില്ല. അതിന് പുറമേ നിങ്ങള്‍ക്ക് മേലുളള അവളുടെ വിശ്വാസത്തിന് മങ്ങലേല്പ്പിക്കുകയാവും കുന്പസാരം വഴി നിങ്ങള്‍ ചെയ്യുന്നത്.



Click it and Unblock the Notifications
